ആംവേ ഇന്ത്യയും ഐടിസിയും സംയുക്തമായി ബി നാച്ചുറല്‍ പ്ലസ് ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

May 28, 2020 |
|
News

                  ആംവേ ഇന്ത്യയും ഐടിസിയും സംയുക്തമായി ബി നാച്ചുറല്‍ പ്ലസ് ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ആംവേ ഇന്ത്യയും ഐടിസിയും സംയുക്തമായി ബി നാച്ചുറല്‍ പ്ലസ് ശ്രേണി ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിച്ചു. പ്രതിരോധശേഷി നല്‍കുന്ന ഫ്രൂട്ട് ജൂസുകളാണ് ബി നാച്ചുറല്‍ പ്ലസ് നിരയിലുള്ളത്. ഇന്ന് നടത്തിയ പ്രത്യേക ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഉല്‍പ്പന്നനിര ഇരുകമ്പനികളും ചേര്‍ന്ന് അവതരിപ്പിച്ചത്.

ഓറഞ്ച്, മിക്സഡ് ഫ്രൂട്ട് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് പുതിയ ബി നാച്ചുറല്‍ പ്ലസ് ഉല്‍പ്പന്നനിര ലഭ്യമാകുന്നത്. ഒരു ലിറ്റര്‍ പാക്കിന്റെ വില 130 രൂപയാണ്. ഈ പങ്കാളിത്തം ആംവേയുടെ ചരിത്രത്തിലെ ആദ്യത്തെ നീക്കമാണ്. പക്ഷെ ഇതൊരു തുടക്കം മാത്രമാണ്. ഉപഭോക്താവിന് മൂല്യം തരുന്നതിനുള്ള അവസരങ്ങള്‍ തേടുന്നതും പുതുമ കണ്ടെത്തുന്നതുമായ ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് ആംവേ ഇന്ത്യ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ അന്‍ഷു ബുധ്രാജ പറഞ്ഞു.

ഐടിസിയുടെ ലൈഫ് സയന്‍സ് & ടെക്നോളജി സെന്റര്‍ വികസിപ്പിച്ചെടുത്ത, ക്ലിനിക്കലായി തെളിയിക്കപ്പെട്ടിട്ടുള്ള ഘടകമാണ് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. ഏറെ ദുര്‍ഘടമായ ഈ സമയത്ത് പ്രതിരോധശേഷിക്ക് ഏറെ പ്രാധാന്യമുള്ളതുകൊണ്ടാണ് ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നിലവിലെ ആരോഗ്യപ്രതിസന്ധി കണക്കിലെടുക്കുമ്പോള്‍ സ്വന്തം കുടുംബത്തിന്റെ രോഗപ്രതിരോധശേഷിയെന്നത് ഉപഭോക്താവിന്റെ പ്രധാന മുന്‍ഗണനയായി ഉയര്‍ന്നുവന്നിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിരോധശേഷി കൂട്ടുമെന്ന് ക്ലിനിക്കലായി തെളിയിച്ചിട്ടുള്ള ഘടകം അടങ്ങിയ ഉല്‍പ്പന്നം അവതരിപ്പിക്കുന്നത്- ഐടിസി ലിമിറ്റഡിന്റെ ഡിവിഷണല്‍ ചീഫ് എക്സിക്യൂട്ടിവ് (ഫുഡ്സ് ഡിവിഷന്‍ ) ഹേമന്ത് മാലിക് പറഞ്ഞു.




Related Articles

© 2025 Financial Views. All Rights Reserved