
മുംബൈ: ഐടിഐ മ്യൂചല്‍ ഫണ്ട് ഐടിഐ ഫാര്‍മ ആന്റ് ഹെല്‍ത്ത്‌കെയര്‍ എന്‍എഫ്ഒ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ ഒന്നു വരെയാണ് അപേക്ഷിക്കാന്‍ കഴിയുക. ഫാര്‍മ, ആരോഗ്യ സേവന മേഖലകളിലെ ഓഹരികളിലാകും ഫണ്ട് നിക്ഷേപം നടത്തുക. അടിസ്ഥാന സൂചിക നിഫ്റ്റി ഹെല്‍ത്ത് കെയര്‍ ടോട്ടല്‍ റിട്ടേണ്‍ ആണ്. 5000 രൂപയാണ് ചുരുങ്ങിയ നിക്ഷേപം. പ്രദീപ് ഗോഖ്‌ലെയും രോഹന്‍ കോര്‍ഡെയും സംയുക്തമായായിരിക്കും ഫണ്ട് മാനേജര്‍മാര്‍. 2021 ആഗസ്‌ററിലെ കണക്കുകള്‍ പ്രകാരം ഐടിഐ ഫണ്ട് ഹൗസ് കൈകാര്യം ചെയ്യുന്ന ആസ്തി 2000 കോടി രൂപയാണ്.