ജാക്ക് മായുടെ തിരോധാനം: ആലിബാബയുടെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുന്നു

January 06, 2021 |
|
News

                  ജാക്ക് മായുടെ തിരോധാനം: ആലിബാബയുടെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം അടച്ചുപൂട്ടുന്നു

ബെയ്ജിംഗ്: ചൈനീസ് സര്‍ക്കാരിനെ വിമര്‍ശിച്ചതിന് ജാക്ക് മായുടെ ചൈനീസ് മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കമ്പനിയായ ആലിബാബ ഗ്രൂപ്പിനുള്ള നിയന്ത്രണങ്ങള്‍ വര്‍ധിക്കുന്നു. രാജ്യത്തെ സര്‍ക്കാര്‍ റെഗുലേറ്റര്‍മാരില്‍ നിന്നുള്ള സമ്മര്‍ദ്ദം വര്‍ധിച്ചതോടെ നേരിടുന്നതിനാല്‍ ബിസിനസ്സ് കുറയാനും തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ റെഗുലേറ്റര്‍മാര്‍ 2020 ഡിസംബറില്‍ തന്നെ കുത്തക വിരുദ്ധ അന്വേഷണവും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.

ആലിബാബയുടെ മ്യൂസിക് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം സിയോമി മ്യൂസിക് ഫെബ്രുവരി മുതല്‍ അടച്ചുപൂട്ടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. ചൈനീസ് സംഗീത വ്യവസായത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്ന സൂചനകളാണ് ഇത് നല്‍കുന്നത്. ഫെബ്രുവരി 5 മുതല്‍ സിയോമി മ്യൂസിക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കുമെന്ന് ആലിബാബയുടെ മ്യൂസിക് വിഭാഗം ചൊവ്വാഴ്ച പ്രഖ്യാപിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

പ്രവര്‍ത്തനതലത്തിലുള്ള മാറ്റങ്ങള്‍ കാരണം ഫെബ്രുവരി 5 മുതല്‍ സിയാമി മ്യൂസിക്കിന്റെ സേവനം ഞങ്ങള്‍ നിര്‍ത്തലാക്കുകയാണ്. സിയാമി മ്യൂസിക് വെയ്ബോ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. നിലവില്‍, ചൈനീസ് അധികാരികള്‍ പല കമ്പനികളിലെയും ആന്റ് ഗ്രൂപ്പിന്റെ ഇക്വിറ്റി നിക്ഷേപങ്ങള്‍ അവലോകനം ചെയ്തുുവരുന്നുണ്ട്. ആന്റ് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഓഹരി തിരിച്ചുനല്‍കാന്‍ ചൈനീസ് റെഗുലേറ്റര്‍മാര്‍ കമ്പനിയോട് ആവശ്യപ്പെട്ടാല്‍ അത് ജാക്ക് മായ്ക്ക് വലിയ തിരിച്ചടിയാവുമെന്നും വലിയ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ചൈനീസ് സര്‍ക്കാര്‍ പുത്തന്‍ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ചൈനീസ് സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ജാക്ക് മായുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ആന്റ് ഗ്രൂപ്പ് സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ജാക്ക് മായെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.

ചൈനയിലെ നിയന്ത്രണ സംവിധാനങ്ങള്‍ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു വിമര്‍ശനം. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഒക്ടോബര്‍ 24ന് ഷാങ്ഹായിയില്‍ വെച്ചായിരുന്നു ജാക്ക് മായുടെ വിവാദ പ്രസംഗം പുറത്തുവരുന്നത്.

Related Articles

© 2025 Financial Views. All Rights Reserved