ജെറ്റ് എയര്‍വേയ്‌സിന്റെ ഡെപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവെച്ചു; മിക്ക എയര്‍ലൈന്‍ ബോര്‍ഡ് അംഗങ്ങളും രാജി വെച്ച് പിന്മാറുന്നു

May 14, 2019 |
|
News

                  ജെറ്റ് എയര്‍വേയ്‌സിന്റെ ഡെപ്യൂട്ടി സിഇഒ അമിത് അഗര്‍വാള്‍ രാജിവെച്ചു; മിക്ക എയര്‍ലൈന്‍ ബോര്‍ഡ് അംഗങ്ങളും രാജി വെച്ച് പിന്മാറുന്നു

ജെറ്റ് എയര്‍വെയ്‌സിന്റെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ്‌ അമിത് അഗര്‍വാള്‍ രാജിവെച്ചു. മെയ് 13 മുതല്‍ അഗര്‍വാളിന്റെ രാജി പ്രാബല്യത്തില്‍ വന്നതായി എയര്‍ലൈന്‍ അറിയിച്ചു. കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും സിഎഫ്ഒയുമായ അമിത് അഗര്‍വാള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവെച്ചുവെന്നാണ് ജെറ്റ് എയര്‍വെയ്‌സ് കമ്പനി റെഗുലേറ്ററി ഫയലിങില്‍ വ്യക്തമാക്കിയത്. 

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ഏപ്രില്‍ മദ്ധ്യത്തോടെ ജെറ്റിന്റെ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ മിക്ക എയര്‍ലൈന്‍ ബോര്‍ഡ് അംഗങ്ങളും രാജിവച്ചിട്ടുണ്ട്. 3500 കോടി രൂപയുടെ സാമ്പത്തിക ബാധ്യതയാണ് ജെറ്റ് എയര്‍വേസിന് നിലവിലുള്ളത്. ബോര്‍ഡംഗങ്ങളുടെ യോഗത്തില്‍ പോലും ജെറ്റിനെ രക്ഷപ്പെടുത്താനുള്ള തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

 

Related Articles

© 2025 Financial Views. All Rights Reserved