
ന്യൂഡല്‍ഹി: 5ജി സ്‌പെക്ട്രം ലേലം 2021 ലേക്ക് നീട്ടണമെന്ന ആവശ്യവുമായി രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ രംഗത്തെത്തി. റിലയന്‍സ് ജിയോയും ഈ ആവശ്യം ഉന്നയിച്ച് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. 5ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ടെലികോം കമ്പനികള്‍ കാലതാമസം നേരിടുന്നതിന്റെ അടിസ്ഥാനത്തിലാണ് ലേലം വൈകിപ്പിക്കണമെന്ന അവശ്യം ടെലികോം കമ്പനികള്‍ ഉന്നയിച്ചിട്ടുള്ളത്.
5ജി സ്‌പെക്ട്രത്തിന്റെ വില ഭീമമാണെന്നും, ഇതുപയോഗിക്കാനുള്ള സാഹചര്യം ഇപ്പോള്‍ നലവില്ലെന്നുമാണ് ടെലികോം കമ്പനികള്‍ ആവര്‍ത്തിച്ച് പറയുന്നത്. നിലവില്‍ 5ജി ടെക്‌നോളജി വികസിപ്പിക്കുന്നതില്‍ മാത്രമാണ് കമ്പനികള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അതേസമയം 4ജി സപെക്ട്രം ലേലം വേഗത്തിലാക്കാന്‍ റിലയന്‍സ് ജിയോ അവശ്യപ്പെട്ടിട്ടുണ്ട്. 4ജി ഡാറ്റാ സേവനങ്ങള്‍ വേഗത്തിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് കമ്പനി ഇത്തരമൊരു നീക്കം ഇപ്പോള്‍ നടത്തുന്നത്.
4ജി സ്‌പെക്ട്രം ലേലം ചെയ്യുന്നതടക്കമുള്ള കാലാവധി നീട്ടണണെന്നാണ് വൊഡാഫണ്‍ ഐഡിയയുടെ പ്രധാന ആവശ്യം. കമ്പനി ഇപ്പോള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മൂലമാണ് ഇത്തരമൊരു ആവശ്യം ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ളത്. അതേസമയം 4ജി സ്‌പെക്ട്രം വേഗത്തിലാക്കാതെ, 5ജി സ്‌പെക്ട്രം പൂര്‍ത്തീകരിക്കുക സാധ്യമല്ലെന്നാണ് കമ്പനികള്‍ പറയുന്നത്.