
ടാറ്റാ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഏപ്രില്‍ മാസത്തിലെ വില്‍പനയില്‍ 13.3 ശതമാനം ഇടിഞ്ഞ് 39,185 യൂണിറ്റിലെത്തി. ലാന്‍ഡ്‌റോവറിന്റെ വില്‍പ്പന 27,723 യൂണിറ്റാണ്. 13.1 ശതമാനത്തിന്റെ ഇടിവാണ് വില്‍പനയില്‍ അനുഭവപ്പെട്ടത്. ജാഗ്വര്‍ കാറുകളുടെ വില്‍പ്പന 13.7 ശതമാനം ഇടിഞ്ഞ് 11,462 യൂണിറ്റിലെത്തി
യുകെയില്‍ 12.1 ശതമാനവും വടക്കേ അമേരിക്കയില്‍ 9.6 ശതമാനവും ചില്ലറ വില്‍പ്പനയില്‍ കുറവുണ്ടായി. ചൈനയുടെ വില്‍പന 45.7 ശതമാനവും വിദേശ വിപണികളിലെ വില്‍പ്പന 22.3 ശതമാനവും ഇടിഞ്ഞു. യൂറോപ്യന്‍ സൂചിക 5.5 ശതമാനം കുറഞ്ഞു.
ചൈനയില്‍ തുടര്‍ച്ചയായ സമ്മര്‍ദങ്ങള്‍ മൂലമാണ് ഇടിവുണ്ടായതെന്നും ബ്രിട്ടനില്‍ നല്ല വളര്‍ച്ച കണ്ടതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ജാഗ്വര്‍ ലാന്‍ഡ്‌റോവര്‍ ചീഫ് കമേഴ്‌സ്യല്‍ ഓഫീസര്‍ ഫെലിക്‌സ് ബ്രൂട്ടിക്കം പറഞ്ഞു. യു.കെയിലെ ഏറ്റവും വലിയ വാഹന വിപണിയാണ് ഇത്.