
ന്യൂഡല്‍ഹി: സെന്ററല്‍ ബാങ് ഓഫ് ഇന്ത്യയില്‍ നിന്ന് 354 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവനും മോസെര്‍ബെയറിന്റെ മുന്‍ എക്സിക്യുട്ടീവ് ഡയറക്ടറുമായ രതുല്‍ പുരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ കേസെടുക്കുകയും രതുല്‍പുരിയുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. വായ്പ എടുത്ത തുക രതുല്‍പുരിയും കുടുംബവും വ്യക്തിഗത ആവശ്യങ്ങള്‍ക്ക് ചിലവാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം സെന്ററല്‍ ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് രതുല്‍ പുരിക്കെതിരെയും , കുടുംബാംഗങ്ങള്‍ക്കെതിരെയും ഊര്‍ജിതമായ അന്വേഷണം നടത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ആരംഭച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് രതുല്‍ പുരിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സിബിഐ അന്വേഷണം നടത്തിയേക്കും. ക്രിമിനല്‍ ഗൂഢാലോചന, വ്യാജ രേഖയുണ്ടാക്കല്‍, വഞ്ചന എന്നീ കുറ്റങ്ങളാണ് രതുല്‍ പുരിക്കെതിരെയും, കുടുംബാംഗങ്ങള്‍ക്കെതരിയും സിബിഐ കുറ്റം ചുമത്തിയിട്ടുള്ളത്. രതുല്‍ പുരിയുടെ അച്ഛനും, അമ്മയ്ക്കെതിരെയും സിബിഐ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രതുല്‍ പുരിയുടെ അച്ഛനായ ദീപക് പുരി, അമ്മയായ നിതാ പുരി, സജ്ഞയ് ജെയ്ന്‍, വിനീത് ശര്‍മ്മ എന്നിവര്‍ക്കെതിരെയും സിബിഐ കേസെടുത്ത് അന്വേഷണം ആര്ംഭിച്ചിട്ടുണ്ട്.
ബാങ്ക് അനുവദിച്ച വായ്പാ തുക കുടംബാംഗങ്ങള്‍ വ്യക്തിഗത ആവശ്യത്തിനായി ചിലവഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വായ്പ ലഭിക്കുന്നിതിനായി വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെന്‍ഡ്രല്‍ ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ പരാതിയില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്. അതേസമയം വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം കമല്‍നാഥിന്റെ കുടുംബാംഗങ്ങള്‍ നിഷേധിച്ചു.