
തിരുവനന്തപുരം: ഭൂനികുതിയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും സംസ്ഥാന ബജറ്റില്‍ നേരിയതോതില്‍ വര്‍ധിപ്പിക്കാന്‍ സാധ്യത. വമ്പന്‍ പദ്ധതികളൊന്നും ഇത്തവണ സംസ്ഥാനബജറ്റിലുണ്ടാകില്ലെന്നും ധനവകുപ്പ് മന്ത്രി സൂചന നല്‍കി. നിലവിലെ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനാണ് മുന്‍ഗണനയെന്നും ചെലവ് ചുരുക്കലിനായി ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരിയില്‍ പ്രഖ്യാപിക്കാനിരിക്കുന്ന പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് തയ്യാറാക്കുന്ന തിരക്കിലാണ് ധനവകുപ്പ്മന്ത്രി. കൂടാതെ നികുതി വരുമാനം വര്‍ധിപ്പിക്കുക,ഫീസ് വര്‍ധനവും പരിഗണനയിലുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് എണ്ണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും പുതിയ തസ്തികകള്‍ സൃഷ്ടിക്കല്‍ നിയന്ത്രിച്ചേക്കുമെന്നും സൂചനയുണ്ട്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന ബജറ്റ് തയ്യാറാക്കുന്നത് വന്‍വെല്ലുവിളിയായിരിക്കാം.
2021ല്‍ കാലാവധി തീരുന്ന എല്‍ഡിഎഫ് സര്‍ക്കാരിന് അവശേഷിക്കുന്ന സാമ്പത്തിക,സാമൂഹ്യപദ്ധതികള്‍ ഈ ബജറ്റില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഇത്തവണ ബജറ്റില്‍ ജനക്ഷേമപദ്ധതികള്‍ക്ക് എവിടെ നിന്ന് ഫണ്ട് കണ്ടെത്തേണ്ടി വരുമെന്നും ആശങ്കയുണ്ട്.സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിരവധി തവണ ട്രഷറി നിയന്ത്രണവും ചെലവ് ചുരുക്കലുമൊക്കെയായി സംസ്ഥാനം മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പുതിയ ബജറ്റ് തയ്യാറാവുന്നത്. സര്‍ക്കാരിന് കാര്യമായ വരുമാനമില്ലാതെ പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് കേന്ദ്രം ജിഎസ്ടി ഇനത്തില്‍ നല്‍കാനുള്ള തുക സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ബജറ്റില്‍ വകയിരുത്തേണ്ട ഫണ്ട് എവിടെ നിന്നായിരിക്കാം കണ്ടെത്തുകയെന്ന ആശങ്കയും നിലവിലുണ്ട്.