കൊവിഡ് പ്രതിസന്ധി കേരളത്തിന്റെ വാര്‍ഷിക ബജറ്റിനെ താളം തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്

September 28, 2020 |
|
News

                  കൊവിഡ് പ്രതിസന്ധി കേരളത്തിന്റെ വാര്‍ഷിക ബജറ്റിനെ താളം തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കേരളത്തിന്റെ വാര്‍ഷിക ബജറ്റിനെ താളം തെറ്റിച്ചെന്ന് റിപ്പോര്‍ട്ട്. വരുമാനത്തില്‍ 30 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഫിന്‍നാസ് ആന്‍ഡ് ടാക്‌സേഷന്‍ (ഗിഫ്റ്റ്) ന്റെ പഠനം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാന ബജറ്റില്‍ വിഭാവനം ചെയ്ത നികുതി വരുമാനം 114636 കോടിയില്‍ നിന്നും 81180.5 കോടിയായിരുന്നു കുറയുമെന്നായിരുന്നു ഗിഫറ്റിന്റെ മുന്‍ പഠനത്തില്‍ വ്യക്തമാക്കിയിരുന്നത്.

ഈ പഠനം ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഏപ്രില്‍ മുതല്‍ ജൂണ്‍ വരേയുണ്ടായത്. വരുമാനം വന്‍തോതില്‍ കുറഞ്ഞതിന് പുറമെ ചിലവില്‍ വലിയ തോതില്‍ കുതിച്ചു ചാട്ടവും ഉണ്ടായി. വായ്പാ പരിധി വര്‍ധിപ്പിക്കുന്നത് കൊണ്ടല്ലാതെ ഈ പ്രതിസന്ധി പരിഹരിക്കാന് കഴിയില്ലെന്നും ഗിഫ്റ്റിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് അനുവദിച്ച 15323 കോടി രൂപയുടെ ഗ്രന്റ് കേരളത്തിന് ലഭിച്ചാലും റവന്യൂ കമ്മി 33333.9 കോടിയായിരിക്കും.

കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളിലായി റവന്യൂ വരുമാനത്തില്‍ 5715.01 കോടിയുടെ കുറവാണ് ഉണ്ടായത്. 2019 ല്‍ ഈ മൂന്നുമാസങ്ങളിലെ വരുമാനം 19044.86 കോടിയായിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇത് 13329.85 കോടി മാത്രമാണ്. ചിലവില്‍ 4162.26 കോടിയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 30316.52 കോടിയാണ് ഏപ്രില്‍-ജൂണ്‍ വരേയുള്ള ചിലവ്. 2019 ല്‍ ഇത് 26154.26 കോടിയായിരുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കേരളത്തിന് 30ശതമാനം വരുമാനനഷ്ടമുണ്ടാകുമെന്നാണ് സിഎജിയുടെ വിലയിരുത്തല്‍.

Related Articles

© 2025 Financial Views. All Rights Reserved