
സംസ്ഥാനത്ത് നാല് എയര്‍സ്ട്രിപ്പുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി,വയനാട്,കാസര്‍ഗോഡ് ജില്ലകളിലാണ് ഇത് നിലവില്‍ വരിക. വ്യോമഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സര്‍വീസുകള്‍ കൂടുതല്‍ തുടങ്ങാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട ശബരിമല വിമാനതാവളം തീര്‍ത്ഥാടകര്‍ക്ക് പുറമേ ചെങ്ങന്നൂര്‍,തിരുവല്ല ഭാഗങ്ങളിലുള്ളവര്‍ക്കും പ്രയോജനകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവളം-ബേക്കല്‍ ദേശീയജലപാതയുടെ ബോട്ട് സര്‍വീസ് 2020ല്‍ തുടങ്ങും. കാസര്‍ഗോഡ് -തിരുവനന്തപുരം ഹൈസ്പീഡ് റെയില്‍വേപാതയുടെ നിര്‍മാണത്തിന് 66000 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഈ പദ്ധതിക്ക് സര്‍ക്കാര്‍ പണം നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.