കോവിഡില്‍ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നഷ്ടം 25000 കോടി രൂപ; 455 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

August 18, 2020 |
|
News

                  കോവിഡില്‍ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് നഷ്ടം 25000 കോടി രൂപ;  455 കോടിയുടെ വായ്പ പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് മൂലം സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ 25000 കോടിയുടെ നഷ്ടം ഉണ്ടായെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതു മൂലം പതിനായിരങ്ങളാണ്  പ്രതിസന്ധിയിലായത്. ഈ സാഹചര്യത്തില്‍ 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 25 ലക്ഷം രൂപ വരെ സംരംഭകര്‍ക്ക് വായ്പയായി ലഭിക്കും. പലിശയില്‍ 50 ശതമാനം സബ്‌സിഡിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

ടൂറിസം രം?ഗത്തെ തൊഴിലാളികള്‍ക്ക് കേരളാ ബാങ്ക് വഴി 30000 രൂപ വരെ വായ്പ ലഭിക്കും. 3 ശതമാനം മാത്രം പലിശയേ തൊഴിലാളികളില്‍ നിന്ന് ഈടാക്കൂ. 6 ശതമാനം പലിശ ടൂറിസം വകുപ്പ് വഹിക്കും. ആദ്യ ആറ് മാസം ഇതിന് തിരിച്ചടവില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ജാഗ്രത വേണ്ടെന്ന നിലയിലേക്ക് പല കൂട്ടര്‍ ചേര്‍ന്ന് പൊതുബോധം എത്തിച്ചു. സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിക്ക് ഇതാണ് കാരണം. നവകേരള സൃഷ്ടിക്കായി സമഗ്ര പദ്ധതി ആവിഷ്‌കരിച്ച സര്‍ക്കാരാണിത്.  അങ്ങനെയുള്ള സര്‍ക്കാരിനെതിരെ സ്വര്‍ണ്ണ കടത്ത് കേസ്  തിരിച്ചുവിടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ഗീബല്‍സ് സിദ്ധാന്തമാണ് അവര്‍ നടപ്പാക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും സയാമീസ് ഇരട്ടകളെ പോലെയാണ് പെരുമാറുന്നത്. ഇവര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ അപവാദ പ്രചരണം നടത്തുന്നു. വഴിപോക്കര്‍ കയറി ഇറങ്ങുന്ന ഓഫീസല്ല അത്. കളങ്കിതര്‍ ആ ഇടനാഴിയില്‍ എത്തില്ല. പഴയ മുഖ്യമന്ത്രിയുടെ ഓഫിസും വീടും പോലെയല്ല ഇപ്പോഴത്തേതെന്നും ഉമ്മന്‍ ചാണ്ടിയെ സൂചിപ്പിച്ച് കടകംപള്ളി പറഞ്ഞു.

എം ശിവശങ്കര്‍ വിശ്വാസ്യത കാത്ത് സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തി. സമഗ്രമായ അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ലൈഫ്മിഷന്‍ വിവാദത്തില്‍ കാര്യമില്ല. സ്ഥലം വിട്ടുനല്‍കിയതോടെ സര്‍ക്കാരിന്റെ ഉത്തരവാദിത്തം കഴിഞ്ഞു. എന്‍ഐഎ.അനോഷണത്തില്‍ സിപിഎം ബന്ധമുള്ള ആരും അറസ്റ്റിലായിട്ടില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

Related Articles

© 2025 Financial Views. All Rights Reserved