
തിരുവനന്തപുരം: കേരളത്തില്‍ തൊഴിലില്ലായ്മ ശക്തമെന്ന് കണക്കുകള്‍. നാളെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായി ഇന്ന് പുറത്തുവിട്ട സമ്പത്തിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്.കേരളം തൊഴിലില്ലായ്മയുടെ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.നിലവില്‍ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയും ശക്തമാണ്. ഗ്രാമങ്ങളില്‍ നൂറ് പേരെ എടുത്താല്‍ അതില്‍ 10 പുരുഷന്‍മാരെങ്കിലും തൊഴില്‍ ഇല്ലാത്തവരാണ്. 19 സ്ത്രീകളും തൊഴിലില്ലായ്മ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. നഗര മേഖലയിലേക്ക് വരുമ്പോള്‍ 100ല്‍ 6 പുരുഷന്‍മാരും 27 സ്ത്രീകളും തൊഴില്‍ രഹിതരാണെന്നാണ് പറയുന്നു. സംസ്ഥാനത്ത് വലിയ തോതില്‍ തൊഴില്‍ പ്രതസിന്ധി ശക്തമാകുമെന്നാണ് ഈ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നത്.
അതേസമയം എംപ്ലോയ്‌മെന്റെ എക്‌സേചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തത് 35.6 ലക്ഷം പേരാണെന്നും കണക്കുകള്‍ വഴി ചൂണ്ടിക്കാട്ടുന്നു. ഇത് ദേശീയ കണക്കുകളേക്കള്‍ അധികവുമാണെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച 7.5 സതമാനമായി ഉയര്‍ന്നു. മാത്രമല്ല ചെറുകിട വ്യവസായിക മേഖലയുടെ വളര്‍ച്ച സംസ്ഥാനത്തിന് കരുത്താകുന്നുണ്ട്. വ്യവസായ മേഖലയില്‍ 8.8 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് തിരിച്ചടിയായെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. അതേസമയം ദേശീയതലത്തില്‍ വളര്‍ച്ച നിരക്ക് 6.9 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ 3.45 കോടിയായി ധനകമ്മിയായി ഉയര്‍ന്നെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
അതേസമയം നികുതി വരുമാനം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി. കാര്‍ഷിക മേഖല തകര്‍ച്ചയിയിലേക്ക് നീങ്ങിയെന്നും പറയുന്നു. നാളെ ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിക്കുന്ന ബജറ്റിന് മുന്നോടിയായിട്ടാണ് സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിട്ടത്. ധനമന്ത്രി നാളെ അവതരിപ്പിക്കുന്ന ബജറ്റില്‍ സംസ്ഥാനത്തിന്റെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാകും പ്രധാനമായും പ്രഖ്യാപിക്കുക.