കൊവിഡ് പ്രതിസന്ധി; വിവിധ നികുതികള്‍ അടക്കാനുള്ള സമയപരിധി നീട്ടി കേരളം

June 10, 2021 |
|
News

                  കൊവിഡ് പ്രതിസന്ധി; വിവിധ നികുതികള്‍ അടക്കാനുള്ള സമയപരിധി നീട്ടി കേരളം

തിരുവനന്തപുരം: കൊവിഡ് കാല പ്രതിസന്ധി കണക്കിലെടുത്ത് വാഹനനികുതി ഉള്‍പ്പെടെ, വിവിധ നികുതികള്‍ അടക്കാനുള്ള സമയപരിധി നീട്ടി നല്‍കി. ബജറ്റ് ചര്‍ച്ചക്കുള്ള മറുപടിയിലാണ് ധനമന്ത്രി കെഎന്‍ ബാലഗാപാല്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് രണ്ടാം വ്യാപനവും ലോക്ഡൗണും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ ഇല്ലെങ്കിലും നിലവിലുള്ള നികുതി വേണ്ടെന്ന് വക്കാനാകില്ല. ഓട്ടോറിക്ഷ, ടാക്‌സി, സ്റ്റേജ് കോണ്‍ട്രാക്ട് വാഹനങ്ങളുടെ നികുതി അടക്കാന്‍ ആഗസ്റ്റ് 31 വെരെ സാവകാശം നല്‍കിയിരുന്നു. ഇത് നവംബര്‍ 30 വരെയാണ് നീട്ടിയത്. ടേണ്‍ ഓവര്‍ ടാക്‌സ് അടക്കാന്‍ സെപ്റ്റംബര്‍ അവസാനം വരെ ഇളവുണ്ടാകും. പിഴ ഇളവോടെ ജിഎസ്ടി കുടിശ്ശിക അടക്കാനുള്ള  ആംനസ്റ്റി പദ്ധതി ഒക്ടോബര്‍ 31 വരെ നീട്ടി.

കൊവിഡ് പാക്കേജ് കാപട്യമാണെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി തള്ളി. പ്രതിസന്ധി കാലത്ത് ആളുകളുടെ കയ്യില്‍പണം നേരിട്ടെത്തിക്കും. സാമൂഹ്യ സുരക്ഷ പെന്‍ഷന്‍, വിവിധ ക്ഷേപമപദ്ധതികളില്‍ അംഗങ്ങളായവര്‍ക്കുള്ള സഹായം, കരാറുകാര്‍ക്കുള്ള കുടിശ്ശിക എന്നിവ ഇതിലുള്‍പ്പെടും.

ഉത്പന്നങ്ങളുടെ വിലയിടിവ് മൂലം കാര്‍ഷികമഖല വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കുന്നതടക്കം പരിഗണിക്കണം. കശുവണ്ടി, കയര്‍, കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ നല്‍കുന്നതും ആലോചിക്കും. ബജറ്റ് ചര്‍ച്ചയില്‍ അംഗങ്ങളുന്നയിച്ച ആവശ്യങ്ങള്‍ സബ്ജക്ട് കമ്മറ്റി ചര്‍ച്ച ചെയ്യും. സംസ്ഥാനത്തിന്റെ ഖജനാവില്‍ 5000 കോടി മിച്ചം വച്ചാണ് പടിയിറങ്ങിയതെന്ന മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. പണ ലഭ്യതക്ക് പ്രശനമില്ല എന്ന അര്‍ത്ഥത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വ്യക്തമാക്കി.

Read more topics: # Kerala, # K N Balagopal,

Related Articles

© 2025 Financial Views. All Rights Reserved