കേരളം മികച്ച നിക്ഷേപ കേന്ദ്രമെന്ന് നിസ്സാന്‍; അടിസ്ഥാന സൗകര്യങ്ങളില്‍ മറ്റ് മെട്രോ നഗരങ്ങള്‍ക്ക് മാതൃക

November 30, 2019 |
|
News

                  കേരളം മികച്ച നിക്ഷേപ കേന്ദ്രമെന്ന് നിസ്സാന്‍;  അടിസ്ഥാന സൗകര്യങ്ങളില്‍ മറ്റ് മെട്രോ നഗരങ്ങള്‍ക്ക് മാതൃക

തിരുവനന്തപുരം: കേരളത്തെ ആഗോളതലത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ഹബ്ബാക്കി മാറ്റാന്‍  സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍  വൈസ് മിനൈരു നൗര്‍മ റൂ വ്യക്തമാക്കി. ജപ്പാനിലെ ടോക്കിയോയില്‍ വെച്ച് നടത്തിയ സെമിനാറിലാണ് നിസാന്‍ വൈസ് പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയിലാണ് നിക്ഷേപമെത്തിക്കാന്‍ താത്പര്യമുണ്ടെന്ന് നിസാന്‍ മോട്ടോര്‍ കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുള്ളത്.  

കേരളത്തിലെ റോഡ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇന്ത്യയിലെ വിവിധ മെട്രോ രാജ്യങ്ങളേക്കാള്‍ മാതൃതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ മെച്ചപ്പെട്ട സഹകരണവും എല്ലാ കാര്യത്തിലുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തില്‍  മെച്ചപ്പെട്ട തൊഴില്‍ സാധ്യതയുണ്ടെന്നും. ഒരുവര്‍ഷത്തിനുള്ളില്‍ തന്നെ 6.0000 ത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിസാന് കേരളത്തില്‍ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും, 161 രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയിലധികവും ലഭിക്കുന്നത്  കേരളത്തില്‍ നിന്നാണെന്നും നിസാന്‍ മോട്ടോര്‍ കോര്‍പേറേഷന്‍ വൈസ് പ്രസിഡന്റ് വ്യക്തമാക്കി. തിരുവനന്തപുരത്തെ മറ്റ് ഐടി കമ്പനികളില്‍ ജോലിചെയ്യുന്ന മറ്റ് ജീവനക്കാരുടെ സേവനവും കമ്പനി ഉപയോഗപ്പെടുത്തുന്നുണ്ട്. 

Related Articles

© 2025 Financial Views. All Rights Reserved