
കൊച്ചി: കൊശമറ്റം ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ കൊശമറ്റം ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാവാത്ത 1000 രൂപ മുഖവിലയുള്ള കടപ്പത്രങ്ങള്‍ (എന്‍സിഡി) പൊതുവിപണിയിലിറക്കി. കൊശമറ്റം ഫിനാന്‍സിന്റെ പതിനാറാമത്തെ നിക്ഷേപ പദ്ധതിയിലൂടെ 300 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
18 മാസം, 24 മാസം, 36 മാസം, 60 മാസം, 84 മാസം കാലവധികളില്‍ സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ക്ക് 8.81 % മുതല്‍ 10.67 % നിരക്കില്‍ പലിശ നിക്ഷേപകര്‍ക്ക് ലഭിക്കും. 84 മാസ കാലാവധി നിക്ഷേപങ്ങളില്‍ ഒന്ന് തുക ഇരട്ടിയാക്കുന്ന പദ്ധതിയാണ്. ഇന്റര്‍നെറ്റ് ബാങ്കിംഗ് സംവിധാനത്തിലെ അസ്ബാ സേവനം ഉപയോഗിച്ചും നിക്ഷേപകര്‍ക്ക് കടപ്പത്രങ്ങള്‍ വാങ്ങാനാകും.
ഏറ്റവും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. ഈ കടപ്പത്രിത്തിലൂടെ സമാഹരിക്കുന്ന തുക വായ്പ ഇടപാടുകള്‍ക്കായാണ് ഉപയോഗിക്കുന്നതെന്ന് മാനേജിങ് ഡയറക്ടറായ ശ്രീ. മാത്യു കെ ചെറിയാന്‍ അറിയിച്ചു.