സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍; ഡിജിസക്ഷം പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം

October 01, 2021 |
|
News

                  സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍;  ഡിജിസക്ഷം പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം

സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ രാജ്യത്തെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഡിജിസക്ഷം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിജിസക്ഷത്തിലൂടെ ആദ്യ വര്‍ഷം മൂന്ന് ലക്ഷം യുവാക്കള്‍ക്ക് പരിശീലനം നല്‍കുകയാണ് ലക്ഷ്യം.

ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും ഉള്ള യുവാക്കള്‍ക്ക് പദ്ധതിയില്‍ മുന്‍ഗണ ലഭിക്കും. മൈക്രോസോഫ്റ്റും അഗാഖാന്‍ ഡെവലപ്മന്റ് നെറ്റുവര്‍ക്കും ചേര്‍ന്നാണ് ഡിജിസക്ഷം പദ്ധതി നടപ്പാക്കുന്നത്. ജാവാ സ്‌ക്രിപ്റ്റ്, ഡാറ്റാ വിഷ്വലൈസേഷന്‍, എച്ച്ടിഎംഎല്‍, പവര്‍ ബി, അഡ്വാന്‍സ് എക്‌സല്‍, പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍, സോഫ്റ്റ് വെയര്‍ ഡെവലപ്മെന്റ്സ് ഫണ്ടമെന്റല്‍സ്, കോഡിങ് തുടങ്ങിയ മേഖലകളിലാണ് ഡിജിസമക്ഷയുടെ കീഴില്‍ പരിശീലനം നല്‍കുക.

പരിശീലനത്തിന് എത്തുന്നവര്‍ക്ക് മൈക്രോസോഫ്റ്റിന്റെ ലേണിങ് റിസോഴ്സുകളും ഉപയോഗിക്കാനാവും. സ്വയം പഠിക്കാവുന്നത്, ഓണ്‍ലൈനിലൂടെ അധ്യാപകര്‍ പഠിപ്പിക്കുന്നത്, നേരിട്ടുള്ള ക്ലാസുകള്‍ എന്നിങ്ങനെയാകും പരിശീലനം. മോഡല്‍ കരിയര്‍ സെന്ററുകളിലൂടെയും നാഷണല്‍ കരിയര്‍ സര്‍വീസ് കരിയര്‍ സെന്ററുകളിലൂടെയുമായിരിക്കും നേരിട്ടുള്ള പരിശീലനം. നാഷണല്‍ കരിയര്‍ സര്‍വീസിന്റെ വെബ്സൈറ്റിലൂടെ പരിശീലന പദ്ധതിയില്‍ ചേരാം.

Related Articles

© 2025 Financial Views. All Rights Reserved