
മുംബൈ: സൂപ്പര്‍ ലക്ഷ്വറി കാര്‍ ബ്രാന്‍ഡ് ലംബോര്‍ഗിനി ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ ആഗോളവിപണിയില്‍ 6902 കാറുകള്‍ വിറ്റ് റെക്കോര്‍ഡ് സൃഷ്ടിച്ചു. കോവിഡിനു മുന്‍പത്തെ കാലത്തു നടന്നതിനെക്കാള്‍ വില്‍പനയാണ് ഇക്കൊല്ലം കോവിഡിന്റെ രണ്ടാംവരവിനിടയിലും കമ്പനി നേടിയത്. 2020 ജനുവരി- സെപ്റ്റംബര്‍ കാലത്ത് വിറ്റതിനെക്കാള്‍ 23% കൂടുതലാണിത്. 2019ല്‍ ഇതേസമയത്ത് വിറ്റതിനെക്കാള്‍ 6% കൂടുതല്‍. തുടര്‍ന്നുള്ള മാസങ്ങളിലേക്കും ബുക്കിങ് ധാരാളമുണ്ടെന്നു കമ്പനി പറഞ്ഞു.4085 എണ്ണം വിറ്റ ഉറൂസ് എസ്യുവിയാണ് ടോപ് സെല്ലര്‍.ഹുറാകാന്‍ 2136 എണ്ണവും അവന്റഡോര്‍ 681 എണ്ണവും വിറ്റഴിഞ്ഞു.