എല്‍ഐസിയുടെ വിപണി വിഹിതത്തില്‍ വന്‍കുറവ്; വിപണി വിഹിതം 70ശതമാനത്തിന് താഴെയെന്ന് റിപ്പോര്‍ട്ട്

January 14, 2019 |
|
News

                  എല്‍ഐസിയുടെ വിപണി വിഹിതത്തില്‍ വന്‍കുറവ്; വിപണി വിഹിതം 70ശതമാനത്തിന് താഴെയെന്ന് റിപ്പോര്‍ട്ട്

പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് (എല്‍ഐസി) തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. കണക്കപകള്‍ പരിശോധിച്ചാല്‍ 70 ശതമാനത്തോളം വിപണ പങ്കാളിത്തം നഷ്ടപ്പെടുന്നുവെന്നാണ് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.2018 സാമ്പത്തക വര്‍ഷമാണ് 70 ശതമാനത്തോളം വിപണി പങ്കാളിത്തം നഷ്ടപ്പെടുന്നത്.

എല്‍ഐസിയുടെ  മൊത്ത വരുമാനം 71.81 ശതമാനത്തില്‍ നിന്ന് 69.36 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.മുന്‍ വര്‍ഷങ്ങളില്‍ ഇത് 72.31 ശതമാനമുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കടന്നു കയറ്റമാണ് എല്‍ഐസിയുടെ ആധിപത്യം കുറയുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. 

അതേ സമയം  2017-2018 സാമ്പത്തിക വര്‍ഷം സ്വകാര്യ ഇഷുറന്‍സ് കമ്പനികള്‍ 281.97 ലക്ഷം വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസികളാണ് വിറ്റഴിച്ചത്. എല്‍ഐസി 213.38 ലക്ഷം വ്യക്തിഗത പോളിസികളാണ് വിറ്റഴിച്ചത്. ഏകദേശം 75.7 ശതമാനം  പോളിസികളാണ് എല്‍ഐസി 2017-2018 സാമ്പത്തിക വര്‍ഷം വിറ്റഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. 

 

Related Articles

© 2025 Financial Views. All Rights Reserved