നടപ്പുവര്‍ഷം എല്‍ഐസിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകും; വിപണി വിഹിതത്തില്‍ റെക്കോര്‍ഡ് നേ്ട്ടം കൈവിരിക്കുമെന്ന് വിലയിരുത്തല്‍

October 24, 2019 |
|
News

                  നടപ്പുവര്‍ഷം എല്‍ഐസിക്ക് കൂടുതല്‍ വളര്‍ച്ചയുണ്ടാകും; വിപണി വിഹിതത്തില്‍ റെക്കോര്‍ഡ് നേ്ട്ടം കൈവിരിക്കുമെന്ന് വിലയിരുത്തല്‍

ന്യഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി അതിവേഗം വളരുന്നുവെന്ന് റിപ്പോര്‍ട്്‌ചെയര്‍മാന്‍ എം.ആര്‍.കുമാറും മാനേജിങ് ഡയറക്ടര്‍ ടി.സി.സുശീല്‍കുമാറും ഇക്കാര്യം വ്യക്തമാക്കി കൊണ്ടുള്ള അഭിപ്രായം മുന്നോട്ടുവെച്ചത്. നടപ്പുവര്‍ഷം എല്‍ഐസി പോളിസികള്‍ വര്‍ധനവ് രേഖപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കോടി പുതിയ എല്‍ഐസി പോളിസികളാണ് നടപ്പുവര്‍ഷം കമ്പനി ലക്ഷ്യമിടുന്നതെന്നും 2013-2014 സാമ്പത്തിക വര്‍ഷം നാലരക്കോടിയോളം പോളിസികള്‍ നേടിയ റെക്കോര്‍ഡ് നേട്ടം കൈവരിച്ച ഒരുക്കത്തിലാണ് കമ്പനി ഈ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ നീക്കം നടത്തുന്നത്. ശരാശരി 25 ശതമാനത്തിലധികം വളര്‍ച്ചയാണ് എല്‍ഐസി നടപ്പുവര്‍ഷം പ്രതീക്ഷിക്കുന്നത്. 

എല്‍ഐസിയുടെ വിപണി വിഹിതത്തിലടക്കം നടപ്പുവര്‍ഷം വന്‍നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ രാജ്യത്താകെ പടര്‍ന്ന് പന്തലിച്ച എല്‍ഐസിക്ക് 31.11 ലക്ഷം കോടി രൂപയുടെ ആസ്തിയുണ്ടെന്ന് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്‍ഷുറന്‍സ് പോളിസിയെന്നത് എല്‍ഐസി പറയുന്നത് പോലെയാണിപ്പോള്‍. എല്‍ഐസിയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ കണക്കുകള്‍ തന്നെ പലപ്പോഴും ഞെട്ടിക്കുന്നതാണ്. നിലവില്‍ എല്‍ഐസിയുടെ മാനേജിങ് ഡയറക്ടറേറ്റായിട്ടുള്ളത് ടിസി സുശീല്‍ കുമാറാണ്. എല്‍ഐസി നിലവില്‍ ഏത് പ്രതിസന്ധിയെ തരണം ചെയ്യുമെന്നാണ് ടിസി സുശീല്‍ കുമാര്‍ വ്യക്തമാക്കിയിട്ടുള്ളത്. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം എല്‍ഐസിക്ക് വന്‍ നേട്ടമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. ഇന്‍ഷുറന്‍സ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചതോടെയാണ് കമ്പനിയുടെ ആസ്തിയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുള്ളത്. വരും വര്‍ഷങ്ങളില്‍ എല്‍ഐസി ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഇടപാടുകാര്‍ക്ക് മികച്ച സേവനവും, ഒട്ടനവധി ഡിസ്റപ്ഷനും സുപ്ധാന പങ്ക് വഹിക്കും. 

Read more topics: # lic, # എല്‍ഐസി,

Related Articles

© 2025 Financial Views. All Rights Reserved