
തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റ് വില വര്‍ധിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ വില്‍പ്പനക്കാരുടെ വരുമാനം കുറയുന്ന സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന് ഐസക് പറഞ്ഞു. അതേസമയം വലിയ വിലവര്‍ധനവ് ഉണ്ടാകില്ലെന്നും എക്‌സൈസ് നികുതി കൂട്ടില്ലെന്നും മന്ത്രി പറഞ്ഞു.
അന്യസംസ്ഥാന,സംസ്ഥാന ലോട്ടറികളുടെ നികുതി നിരക്ക് ഏകീകരിച്ചാണ് ഇത്തവണ ജിഎസ്ടി കൗണ്‍സില്‍ തീരുമാനമെടുത്തിരുന്നു്. തീരുമാനം മാര്‍ച്ച് മുതല്‍ പ്രാബല്യത്തിലാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും വിലയിരുത്തലുണ്ട്.നികുതി ഏകീകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി ലാഭത്തില്‍ വന്‍തോതിലാണ് ഇടിവ് നേരിടുക. കൂടാതെ കടുത്ത മത്സരത്തിനും സാക്ഷിയാകേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28ശതമാനവുമായിരുന്നു നികുതി. ഇത് 28% ഏകീകരിച്ചാണ് തീരുമാനമെടുത്തത്.ഇക്കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ 1200 കോടിരൂപയുടെ ലാഭമാണ് സംസ്ഥാന സര്‍ക്കാരിന് ലോട്ടറി ബിസിനസില്‍ ലഭിക്കുന്നത്. ഇതിന്റെ നല്ലൊരു വിഹിതം ഇനി നികുതിയായി നല്‍കേണ്ടി വരും.