
വിമാന ഇന്ധനത്തിനും വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിനും വില വീണ്ടും കൂടി. 19 കിലോഗ്രാമിന്റെ കൊമേഴ്‌സ്യല്‍ എല്‍പിജി സിലിണ്ടറിന് 17 രൂപയാണ് ഇന്നലെ കൂടിയത്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള 14 കിലോഗ്രാമിന്റെ സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ പുതിയ വില 1337.50 രൂപ, തിരുവനന്തപുരത്ത് 1353 രൂപ. ഡിസംബറില്‍ രണ്ടു തവണ വില കൂട്ടിയിരുന്നു.
ഓരോ മാസവും ഒന്നിനും 16നുമാണ് എല്‍പിജി, വിമാനഇന്ധന വിലകള്‍ രാജ്യാന്തര എണ്ണവിലയും ഇറക്കുമതിച്ചെലവുമൊക്കെ കണക്കിലെടുത്തു പുനര്‍നിര്‍ണയിക്കുന്നത്.വിമാന ഇന്ധനവില 3.7% ഉയര്‍ത്തി. ലീറ്ററിന് 1.82 രൂപ കൂടിയതോടെ 1000 ലീറ്ററിന് 50000 രൂപയാണ് വിവിധ നഗരങ്ങളിലെ ശരാശരി വില. ഡിസംബര്‍ 1ന് 3.3 രൂപയും ഡിസംബര്‍ 16ന് 3 രൂപയും വര്‍ധിപ്പിച്ചിരുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ 25 ദിവസമായി മാറ്റമില്ല.