1500 ജീവനക്കാരെ പിരിച്ചുവിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധ തന്നെ കാരണം

August 19, 2019 |
|
News

                  1500 ജീവനക്കാരെ പിരിച്ചുവിട്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര; വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധ തന്നെ കാരണം

രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരെ പിരിച്ചുവിട്ടും, നിര്‍മ്മാണ പ്ലാന്റുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചുമുള്ള നീക്കങ്ങളാണ് ഇപ്പോള്‍ വിവിധ കമ്പനിക്കകത്ത് ആരംഭിച്ചിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ രൂപപ്പെട്ട പ്രതിസന്ധി മൂലം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 1500 ജീവനക്കാരെ ഏപ്രില്‍ മാസം ഒന്നുമുതല്‍ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം കമ്പനി തന്നെ ഇപ്പോള്‍ തുറന്നു സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. വാഹന വില്‍പ്പനയില്‍ ഉണ്ടായ പ്രതിസന്ധിയാണിതിന് കാരണമെന്നാണ് കമ്പനി എംഡി അടക്കമുള്ളവര്‍ ഇതിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. 

അതേസമയം വാഹന വില്‍പ്പനയില്‍ നേരിട്ട പ്രതിസന്ധിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ നിര്‍മ്മാണ കമ്പനികള്‍ വിവിധ മോഡലുകള്‍ പുറത്തിറക്കിയിട്ടും വിപണിയില്‍ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വിവിധ കമ്പനികളുടെ വാഹനങ്ങളെല്ലാം വിറ്റഴിക്കപ്പെടാതെ ഫാക്ടറികളില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂലം വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം വെട്ടിക്കുറച്ചുമുള്ള തീരുമാനാമണ് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം വാഹന വില്‍പ്പനിയിലെ ഇടിവിന്റെ പ്രധാന കാരണം കേന്ദ്രസര്‍ക്കാറിന്റെ ചില നയങ്ങളാണെന്നാണ് ആരോപണം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയത് മൂലമാണ് രാജ്യത്തെ വാഹന വില്‍പ്പനയില്‍ കനത്ത ഇടിവ് രൂപപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.    

എന്നാല്‍ രാജ്യത്തെ വാഹന വില്‍പ്പനയില്‍ 40 ശതമാനം വഹരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ജോലിയില്‍ 40 ശചതമാനം വരെ ഇടിവ് വന്നിട്ടുണ്ടെന്നാണ് വിവിധ കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വാഹനങ്ങളുടെ ജിഎസ്ടി കുറച്ചാല്‍ മാത്രമേ വില്‍പ്പനയില്‍ നേരിയ വര്‍ധനവുണ്ടാവുകയുള്ളൂ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എന്‍ബിഎഫ്സി സ്ഥാപനങ്ങള്‍ വായ്പാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയതോടെയാണ് വാഹന വിപണിയില്‍ വന്‍ ഇടിവുണ്ടാക്കാന്‍ കാരണമെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ വ്യക്തമാക്കുന്നത്. അതേസമയം രാജ്യത്തെ ആഭ്യന്തര ഉത്പ്പാദനത്തില്‍ 8 ശതമാനത്തോളം സംഭാവന ചെയ്യുന്ന മേഖല ഉത്പദാനത്തില്‍ 49 ശതമാനം പങ്കുവഹിക്കുന്നുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

Related Articles

© 2025 Financial Views. All Rights Reserved