
മഹീന്ദ്രയുടെ വാഹനങ്ങളുടെ വില ഏപ്രില്‍ മാസം മുതല്‍ ഉയരുകയാണ്. പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില ഏപ്രിലില്‍ 5,000 രൂപയില്‍ നിന്ന് 73,000 രൂപ വരെ ഉയര്‍ത്തുകയാണ് മഹീന്ദ്ര. കമ്പനിയുടെ വാഹനങ്ങളുടെ വില 0.5 ശതമാനം ഉയര്‍ന്ന് 2.7 ശതമാനത്തിലെത്തി. പെട്രോള്‍ വിലയില്‍ വരും മാസങ്ങളില്‍ വര്‍ധനവുണ്ടാകുമെന്നാണു കമ്പനിയുടെ അവകാശവാദം. മാത്രമല്ല, ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന റെഗുലേറ്ററി ആവശ്യകതകള്‍ കൂടി ഉണ്ട്. അത് ചിലവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ കമ്പനിയുടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരും. പുതുതായി പുറത്തിറക്കിയ കോംപാക്ട് എസ്.യു.വി XUV300 മുതല്‍ പ്രീമിയം എസ്.യു.വി. ആള്‍റ്റൂറാസ് ജി 4 വരെയുള്ള വിവിധ യൂട്ടിലിറ്റി വാഹനങ്ങള്‍ കമ്പനി വില്‍ക്കുന്നു. ആഭ്യന്തര വിപണിയിലെ സൂപ്രോ, ജീട്ടോ തുടങ്ങിയ വാണിജ്യ വാഹനങ്ങളും എം ആന്‍ഡ് എം വില്‍ക്കുന്നുണ്ട്.
ഏപ്രില്‍ മുതല്‍ വാഹന വിലയില്‍ 3 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്ന് ഫ്രഞ്ച് കാര്‍മേക്കര്‍ റിനോള്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ടാറ്റാ മോട്ടേഴ്‌സ് പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 25,000 രൂപ വരെ വര്‍ധിപ്പിച്ചു. ഉല്‍പാദനച്ചെലവ്, വിദേശ സാമ്പത്തിക സ്ഥിതികള്‍ എന്നിവയെത്തുടര്‍ന്നാണ് ഏപ്രിലില്‍ ടാറ്റ മോട്ടേഴ്‌സ് വില ഉയര്‍ത്തിയത്.