
മുംബൈ: വാഹന വിപണി രംഗത്ത് വന്‍ നഷ്ടം നേരിടുന്ന വേളയില്‍ അമേരിക്കയില്‍ ശതകോടികള്‍ നിക്ഷേപിക്കാനുള്ള നീക്കത്തിലാണ് യൂട്ടിലിറ്റി വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ (7200 കോടി ഇന്ത്യന്‍ രൂപ) നിക്ഷേപിച്ചാണ് പ്ലാന്റ് നിര്‍മ്മിക്കുന്നതെന്നാണ് സൂചന. മഹീന്ദ്രയുടെ അനുബന്ധ കമ്പനിയായ മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്കയും യുഎസിലെ റേസര്‍ ട്രസ്റ്റും ചേര്‍ന്ന് മിഷിഗണില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.
ഗ്രീന്‍ഫീല്‍ഡില്‍ നിര്‍മ്മിക്കുന്ന പ്ലാന്റിന് ഒരു ബില്യണ്‍ ഡോളര്‍ മുടക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മഹീന്ദ്ര അടുത്തിടെ നിക്ഷേപങ്ങള്‍ പിന്‍വലിക്കുകയും ഏപ്രില്‍ മാസം വരെ 1500 ജീവനക്കാരെ പിരിച്ചു വിടുകയും ചെയ്തിരുന്നു. എന്നാല്‍ വാഹന വിപണിയില്‍ പ്രതിസന്ധി നേരിടുന്നതിന്റെ പ്രധാന കാരണം ഇന്ധന വിലയിലുണ്ടായ വര്‍ധനവും, ഇലക്ടോണിക് വാഹനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കുന്ന പിന്തുണയുമാണ്.
അതോടൊപ്പം വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ അമിതമായ ജിഎസ്ടിയുമാണെന്നാണ് വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ഇപ്പോള്‍ പറയുന്നത്. അതേസമയം വാഹന വില്‍പ്പനിയില്‍ ഇപ്പോള്‍ രൂപപ്പെട്ട കിതപ്പ് മാറണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജിഎസ്ടി കുറക്കണമെന്നാണ് മീഹന്ദ്ര&മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്. സെസ് ഒഴിവാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
എന്നാല്‍ സര്‍ക്കാറുമായി ചേര്‍ന്ന് കമ്പനി ഇലക്ടോണിക് വാഹന നിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍.