
ദില്ലി: ജനങ്ങളുടെ ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ വളരെ പിന്നിലെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്റ്റാറ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് നാഷനല്‍ സ്റ്റാറ്റിക്‌സ് ഓഫീസ് നടത്തിയ സര്‍വേഫലം പുറത്തുവിട്ടത്. ഇന്ത്യന്‍ ഗ്രാമപ്രദേശങ്ങളില്‍ 14 ശതമാനം ആളുകളും നഗരവാസികളില്‍ 19% പേരും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നു. ഇതില്‍ യഥാക്രമം 13% ഗ്രാമവാസികള്‍ക്കും 9% നഗരവാസികള്‍ക്കും സര്‍ക്കാരിന്റെ ഇന്‍ഷൂറന്‍സ് പദ്ധതികളിലാണ് അംഗങ്ങളായിട്ടുള്ളത്.
കടാതെ ഗ്രാമീണജനസംഖ്യയുടെ ഒരു ശതമാനം ആളുകള്‍ക്കും നഗരവാസികളില്‍ ആറുശതമാനത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇന്‍ഷൂറന്‍സാണ് ഉള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആരോഗ്യപദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍യപൊതു ഹോസ്പിറ്റലുകളില്‍ 4,452 രൂപയാണ് രോഗികളുടെ ശരാശരി ചികിത്സാചെലവ്. സ്വകാര്യ ആശുപത്രികളിലെ ശരാശരി ചെലവ് 31845 രൂപയാണ്. 2017-2018 കാലഘട്ടത്തില്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടാണിത്. ആകെ 1.13,823 കുടുംബങ്ങളും നിന്നും അഞ്ചുലക്ഷം ആളുകളും ആണ് സര്‍വേയില്‍ പങ്കെടുത്തത്.