ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് നിയന്ത്രണം; മലേഷ്യയെ വെട്ടി ഇന്തോനേഷ്യയ്ക്ക് അവസരം നല്‍കി കേന്ദ്രം

January 10, 2020 |
|
News

                  ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് നിയന്ത്രണം; മലേഷ്യയെ വെട്ടി ഇന്തോനേഷ്യയ്ക്ക് അവസരം നല്‍കി കേന്ദ്രം

മുംബൈ: ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. സസ്യ എണ്ണ ശുദ്ധീകരണ കമ്പനികളുടെ ആവശ്യം കണക്കിലെടുത്താണ് പുതിയ തീരുമാനം. റിഫൈന്‍ഡ്,ബ്ലീച്ച്ഡ്,ഡീ ഓഡറൈസ്ഡ് പാമോയിലും പാമൊലിനും സ്വതന്ത്രപട്ടികയില്‍ നിന്ന് ഇന്‍ഡിപെന്റന്റ് പട്ടികയിലേക്കാണ് നീക്കിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡാണ് ഉത്തരവിറക്കിയത്. ഇത് പ്രകാരം ഇവയുടെ ഇറക്കുമതിക്ക് പെര്‍മിറ്റ് എടുക്കേണ്ടതുണ്ട്. ശുദ്ധീകരിച്ച പാമോയില്‍ ഇറക്കുമതി പ്രായോഗികമായി വിലക്കുന്നതാണ് ഈ നടപടിയെന്ന് ആരോപണം ഉയര്‍ന്നു. രാജ്യത്ത് ആവശ്യമായി വരുന്ന ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ എഴുപത് ശതമാനവും നിലവില്‍ ഇറക്കുമതിയാണ് ചെയ്യുന്നത്.

160 ലക്ഷം ടണ്‍ ഭക്ഷ്യ എണ്ണയാണ് കഴിഞ്ഞ വര്‍ഷം ഇറക്കുമതി ചെയ്തിരുന്നത്. ഈയിടെ ശുദ്ധീകരിക്കാത്തതും ശുദ്ധീകരിച്ചതുമായ പാമോയില്‍ ഇറക്കുമതി നിയന്ത്രിച്ചിരുന്നു. അതോടെ ശുദ്ധീകരിക്കാത്തവയും സംസ്‌കരിച്ചവയും തമ്മിലുള്ള നികുതി വ്യത്യാസം പത്തില്‍ നിന്ന് ഏഴര ശതമാനമായി കുറയുകയും ചെയ്തു.. ഇറക്കുമതി നിയന്ത്രണം മലേഷ്യയെ ലക്ഷ്യമിട്ടാണെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ മലേഷ്യ നടത്തിയ പരസ്യപ്രസ്താവനകള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചുവെന്നാണ് വിവരം. മലേഷ്യന്‍ ഇറക്കുമതി കുറച്ച് ഇന്തോനീഷ്യയെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.

 

Related Articles

© 2025 Financial Views. All Rights Reserved