'ബാങ്ക് ഉപഭോക്താക്കളോട് ലിംഗ വിവേചനം പാടില്ലെന്ന്' യുഎഇ സെന്‍ട്രല്‍ ബാങ്ക്; ആളുകളുമായി എപ്രകാരം ഇടപഴകണമെന്ന് സംബന്ധിച്ച് പ്രത്യേക പോളിസികളും നടപടി ക്രമങ്ങളും പാലിക്കണമെന്ന് നിര്‍ദ്ദേശം

September 02, 2019 |
|
News

                  'ബാങ്ക് ഉപഭോക്താക്കളോട് ലിംഗ വിവേചനം പാടില്ലെന്ന്' യുഎഇ സെന്‍ട്രല്‍ ബാങ്ക്;  ആളുകളുമായി എപ്രകാരം ഇടപഴകണമെന്ന് സംബന്ധിച്ച് പ്രത്യേക പോളിസികളും നടപടി ക്രമങ്ങളും പാലിക്കണമെന്ന് നിര്‍ദ്ദേശം

അബുദാബി: ഉപഭോക്താക്കളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ രീതിയില്‍ പരിഗണന ലഭിക്കണമെന്നും ഇത് എല്ലാ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും പാലിക്കണമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്ക്. വായ്പ അപേക്ഷിക്കുന്ന സമയത്തും മറ്റ് ക്രെഡിറ്റ് സേവനങ്ങള്‍ ലഭിക്കുമ്പോഴും ലിംഗ വിവേചനം ഉണ്ടാകാറുണ്ടെന്ന് നേരത്തെ പലഭാഗത്ത് നിന്നും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം.

ഉപഭോക്താക്കളുമായി ഇടപഴകുമ്പോള്‍ എങ്ങനെയായിരിക്കണമെന്ന് സംബന്ധിച്ച് പ്രത്യേക പോളിസികളും നടപടിക്രമങ്ങളും പാലിക്കണമെന്നും സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കുന്നു.  മാത്രമല്ല  ഏക ഉപഭോക്താവാണെങ്കിലും ബിസിനസ് ഉപഭോക്താവാണെങ്കിലും ഏവരേയും ഒരുപോലെ കാണാന്‍ സാധിക്കണമെന്നും ലിംഗ വിവേചനം പാടില്ലെന്നും യുഎഇയും നിര്‍ദ്ദേശത്തില്‍ പറയുന്നു.

ലോക സാമ്പത്തിക ഫോറത്തിന്റെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2018 പ്രകാരം ലിംഗ സമത്വത്തിന്റെ കാര്യത്തില്‍ യുഎഇ രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണെന്നും ഒന്നാം സ്ഥാനം ടുണിഷ്യയ്ക്കായിരിക്കുമെന്നും വ്യക്തമാക്കുന്നു. എന്നാല്‍ സാക്ഷരതാ നിരക്ക്, ജനന നിരക്ക്, സ്ത്രീകളിലെ സാക്ഷരത എന്നിവയില്‍ യുഎഇ ഒന്നാം സ്ഥാനത്താണ്. യുഎഇയിലെ 95.8 ശതമാനം സ്ത്രീകളും സാക്ഷരതയുള്ളവരാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Related Articles

© 2025 Financial Views. All Rights Reserved