2021മുതല്‍ ജ്വല്ലറികള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധം; ചട്ടം ലംഘിച്ചാല്‍ പിഴയും തടവും ശിക്ഷ

November 30, 2019 |
|
News

                  2021മുതല്‍ ജ്വല്ലറികള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധം; ചട്ടം ലംഘിച്ചാല്‍ പിഴയും തടവും ശിക്ഷ

ദില്ലി: 2021 ജനുവരി 15 മുതല്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് ബിഐഎസ് ഹോള്‍മാര്‍ക്ക് നിര്‍ബന്ധമാക്കും. ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2020 ജനുവരി 15ന് വിജ്ഞാപനം ഇറക്കും. മുഴുവന്‍ ആഭരണവ്യാപാരികളും ബിഐഎസില്‍ രജിസ്ട്രര്‍ ചെയ്യണം.ചട്ടം ലംഘിച്ചാല്‍ ഒരു ലക്ഷം രൂപാ മുതല്‍ വസ്തുവിന്റെ മൂല്യത്തിന്റെ അഞ്ചിരട്ടി വരെ പിഴയും ഒരു വര്‍ഷം തടവ് ശിക്ഷയും ലഭിക്കും.നിലവില്‍ 14 ക്യാരറ്റ്,18 ക്യാരറ്റ്,22 ക്യാരറ്റ് എന്നിങ്ങനെയാണ് ബിഐഎസ് ഹോള്‍മാര്‍ക്കിന്റെ മൂന്ന് ഗ്രേഡുകള്‍.

 2000 ാം വര്‍ഷം മുതല്‍ നിലവില്‍ സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പുവരുത്തുന്ന ബിഐഎസ് ഹോള്‍മാര്‍ക്ക് നടപ്പാക്കി വരികയാണ് ഇന്ത്യ.2021 ഓടെ എല്ലാ വ്യാപാരികളുടെ പ്രൊഡക്ടിനും ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.നിലവില്‍ ബിഐഎസ് ഹോള്‍മാര്‍ക്കില്ലാത്ത സ്വര്‍ണ സ്‌റ്റോക്ക് വിറ്റുതീര്‍ക്കാനാണ് ഒരു വര്‍ഷത്തെ സമയം അനുവദിച്ചിരിക്കന്നത്. കൂടാതെ സ്വര്‍ണാഭരണ മേഖലയിലെ ചില്ലറ വ്യാപാരികള്‍ വിലപട്ടിക പ്രദര്‍ശിപ്പിക്കേണ്ടത് നിര്‍ബന്ധമാക്കുമെന്നും രാംവിലാസ് പസ്വാന്‍ പറഞ്ഞു. ഇന്ത്യയില്‍ 234 ജില്ലകളിലായി 877 ഹോള്‍മാര്‍ക്കിങ് കേന്ദ്രങ്ങളാണുള്ളത്.26019 ജ്വല്ലറികള്‍ക്കാണ് നിലവില്‍ ബിഐഎസ് രജിസ്‌ട്രേഷനുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved