
രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസൂക്കി വിവിധ മോഡലുകളുടെ വില കുറച്ചു. വിപണിയില്‍ രൂപപ്പെട്ടിട്ടുള്ള മാന്ദ്യത്തെ തുടര്‍ന്നാണ് കമ്പനി വാഹനങ്ങളുടെ വില കുറച്ചിരിക്കുന്നത്. ഉത്സവ സീസണ്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ വാഹന നിര്‍നമ്മാണ കമ്പനികളെല്ലാം വില കുറക്കാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട വിവിധ വാഹനങ്ങളുടെ മോഡലുകള്‍ക്ക് 5,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. അള്‍ട്ടോ 800, അള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസല്‍, സെലോരിയോ, ബലേനോ ഡീസല്‍, ഇഗ്‌നിസ്, ഡിസയര്‍ ഡീസല്‍, ഡിസയര്‍ ടൂര്‍ എസ്, വിറ്റാര ബ്രെസ, എസ്- ക്രോസ് തുടങ്ങിയ മോഡലുകള്‍ക്കെല്ലാം വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 25 മുതല്‍ രാജ്യത്തെ വിവിധ ഡീലര്‍ഷിപ്പുകളില്‍ ഓഫറുകള്‍ ലഭിക്കും.
അതേസമയം വാഹന വില്‍പ്പനയില്‍ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ള പ്രതസിന്ധി മൂലം വിവിധ നിര്‍മ്മാതാക്കള്‍ ഉത്പ്പാദനം വെട്ടിക്കുറക്കാനും, ജീവനക്കാരുടെ എണ്ണം കുറക്കാനുമുള്ള നീക്കം നടത്തുന്നുണ്ട്. ആഗസ്റ്റ് മാസത്തില്‍ മാത്രം വാഹന വില്‍പ്പന ആകെ 1,06,413 യൂണിറ്റിലേക്കെത്തിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. പാസഞ്ചര്‍ വാഹന വില്‍പ്പനയിലടക്കം ഭീമമായ ഇടിവാണ് ഓഗസ്റ്റ് മാസത്തില്‍ ആകെ രേഖപ്പെടുത്തിയത്. ഹന വില്‍പ്പനയില്‍ ഇടിവ് രൂപപ്പെട്ടത് മൂലം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനുള്ള സാധ്യതയും, ഉത്പ്പാദനത്തില്‍ ഭീമമായ ഇടിവ് ഉണ്ടാകാനും സാധ്യതയുണ്ട്.
എന്നാല്‍ വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.