മാരുതി സുസുകി മൊത്തലാഭം 1,166 കോടി രൂപ മാത്രം; 9.7 ശതമാനത്തിന്റെ ഇടിവ്

April 28, 2021 |
|
News

                  മാരുതി സുസുകി മൊത്തലാഭം 1,166 കോടി രൂപ മാത്രം; 9.7 ശതമാനത്തിന്റെ ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ ഉത്പാദകരില്‍ ഒന്നാം സ്ഥാനക്കാരാണ് മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ അഞ്ച് മാസത്തില്‍ മാരുതി സുസുകിയുടെ പ്രീമിയം ഹാച്ച് ബാക്ക് കാര്‍ ആയ ബലേനോ റെക്കോര്‍ഡ് വില്‍പന നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 2020-2021 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മാരുതി സുസുകിയുടെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണെന്നാണ് റിപ്പോര്‍ട്ട്. ചെറിയ കുറവ് എന്ന് പോലും വിശേഷിപ്പിക്കാനാകാത്ത കുറവ്.

2020-2021 സാനാപത്തിക വര്‍ഷത്തിന്റെ അവസാന പാദത്തിലെ കണക്കുകള്‍ ആണ് പുറത്ത് വന്നിട്ടുള്ളത്. ഇത് പ്രകാരം മാരുതി സുസുകി ഇന്ത്യയുടെ ഈ പാദത്തിലെ മൊത്തലാഭം 1,166 കോടി രൂപയാണ്. മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തിലെ കണക്കാണിത്. 2019-2020 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തിലെ മൊത്ത വരുമാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മൊത്തം 9.7 ശതമാനത്തിന്റെ ഇടിവ്.

മറ്റൊരു കാര്യം കൂടി ശ്രദ്ധേയമാണ്. നാലാം പാദത്തില്‍ മാരുതി സുസുകി ഇന്ത്യയുടെ മൊത്ത വില്‍പന 2,295.86 കോടി രൂപയുടേതാണ്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 33.6 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടായിട്ടും ഉണ്ട്. എന്നിട്ടും മൊത്തലാഭത്തില്‍ കുറവ് സംഭവിച്ചു. 2021 മാര്‍ച്ച് 31 ന് അവസാനിച്ച പാദത്തില്‍ മൊത്തം 492,235 യൂണിറ്റ് വാഹനങ്ങള്‍ ആണ് മാരുതി സുസുകി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയവളവില്‍ വിറ്റതിനേക്കാള്‍ 27.8 ശതമാനം കൂടുതലാണിത്. ഇത്തവണത്തേത് റെക്കോര്‍ഡ് വില്‍പനയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

492,253 വാഹനങ്ങളില്‍ 456,707 യൂണിറ്റുകളും വിറ്റഴിച്ചത് ആഭ്യന്തര വിപണിയില്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷവുമായു താരതമ്യം ചെയ്യുമ്പോള്‍ 26.7 ശതമാനത്തിന്റെ വളര്‍ച്ച. കയറ്റുമതിയില്‍ 44.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സ്വന്തമാക്കിയത്. മൊത്തവില്‍പനയില്‍ വലിയ നേട്ടം സ്വന്തമാക്കിയിട്ടും എന്തുകൊണ്ടാണ് മൊത്തലാഭത്തില്‍ കുറവ് വന്നത്. അസംസ്‌കൃത വസ്തുക്കളുടെ നിര്‍മാണച്ചെലവ് കൂടിയതും മറ്റ് വിഷയങ്ങളും ആണ് ലാഭം കുറയാനുള്ള കാരണം. മാരുതി സുസുകിയുടെ മറ്റ് വരുമാനങ്ങളിലും വലിയ കുറവ് വന്നിട്ടുണ്ട്. ലാഭത്തില്‍ നഷ്ടം നേരിട്ടെങ്കിലും ഓഹരി ഉടമകള്‍ക്ക് സന്തോഷം പകരുന്ന ഒരു വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. ഒരു ഓഹരിയ്ക്ക് 45 രൂപ നിരക്കില്‍ ഡിവിഡന്റ് നല്‍കാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2021 ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി വാഹനങ്ങളുടെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved