ചരിത്ര നേട്ടവുമായി മാരുതി സുസുകി; വിറ്റാര ബ്രെസ 6 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടു

March 06, 2021 |
|
News

                  ചരിത്ര നേട്ടവുമായി മാരുതി സുസുകി; വിറ്റാര ബ്രെസ 6 ലക്ഷം യൂണിറ്റ് വില്‍പ്പന പിന്നിട്ടു

ന്യൂഡല്‍ഹി: മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് യൂട്ടിലിറ്റി വാഹനമായ വിറ്റാര ബ്രെസ ആറ് ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടു. അഞ്ച് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 2016 ലാണ് ഇന്ത്യയിലെ സബ്കോംപാക്റ്റ് എസ്യുവി സെഗ്മെന്റില്‍ മാരുതി സുസുകി വിറ്റാര ബ്രെസ അവതരിച്ചത്. ഇന്ത്യക്കാര്‍ക്കിടയില്‍ വളരെ വേഗം ഹിറ്റായി മാറാന്‍ വാഹനത്തിന് കഴിഞ്ഞു. വിപണിയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം യൂണിറ്റ് വിറ്റാര ബ്രെസ വിറ്റുപോയിരുന്നു. സബ്കോംപാക്റ്റ് എസ്യുവിയില്‍ പിന്നീട് എഎംടി ഗിയര്‍ബോക്സ് നല്‍കിയിരുന്നു.   

സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 103 ബിഎച്ച്പി കരുത്തും 138 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. പരിഷ്‌കരിച്ച മാരുതി സുസുകി വിറ്റാര ബ്രെസ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു.

Related Articles

© 2025 Financial Views. All Rights Reserved