വാഹന വിപണിയില്‍ വന്‍ പ്രതിസന്ധി തന്നെ; ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന ഇടിഞ്ഞു

August 01, 2019 |
|
Lifestyle

                  വാഹന വിപണിയില്‍ വന്‍ പ്രതിസന്ധി തന്നെ; ജൂലൈ മാസത്തില്‍ മാരുതിയുടെ വില്‍പ്പന ഇടിഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാണ കമ്പനികളിലൊന്നായ മാരുതി സുസൂക്കിയുടെ വില്‍പ്പനയില്‍ ജൂലൈ മാസത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ജൂലൈ 30 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിയുടെ വില്‍പ്പനയില്‍ ഏകദേശം 36.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. വില്‍പ്പന ഏകദേശം 98,210 യൂണിറ്റായി ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ കമ്പനി 154,150 യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതി ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന വാഹന മോഡലുകളാണ് സ്വിഫ്റ്റ്, ബലീനോ, ഡിസയ, വാഗണ്‍ ആര്‍എന്നിവ. ഏകദേശം 23 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ രേഖപ്പെടുത്തിയിട്ടുള്ളതെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇന്ധന വിലയിലുണ്ടായ ചാഞ്ചാട്ടമാണ് രാജ്യത്തെ വാഹന വിപണിയില്‍ പ്രതിസന്ധികള്‍ ഉണ്ടാകുന്നതിന് കാരണമായതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  

അതേസമയം ഡീസല്‍ മോഡലുകള്‍ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനമാണ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില്‍പ്പനയില്‍ തകര്‍ച്ചയുണ്ടാകുന്നതിന് കാരണമായത്. എന്നാല്‍വാഹനവില്‍പ്പനയിലുണ്ടായ ഇടിവ് മൂലം രാജ്യത്തെ വിവധ വാഹന നിര്‍മ്മാണ കമ്പനികളുടെ പ്ലാന്റുകളെല്ലാം അടച്ചുപൂട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ധനച്ചിലവ് അധികരിച്ചത് മൂലം ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് അമിതമായ താത്പര്യം ഉണ്ടായതും വാഹന വിപണി രംഗത്തെ ഗുരുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വാഹന വിപണിയിലെ വിറ്റുവരവില്‍ കഴിഞ്ഞ വര്‍ഷം കൈവരിച്ച 14.5 ശതമാനം വളര്‍ച്ചയില്‍ നടപ്പുവര്‍ഷം കുറയുമെന്നാണ് കണക്കുകളിലൂടെ തുറന്നുകാട്ടുന്നത്. ഇത് മൂലം വിവിധ വാഹന നിര്‍മ്മാണ കമ്പനികള്‍ ഉത്പ്പാദനം കുറക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. 

വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം.

Related Articles

© 2025 Financial Views. All Rights Reserved