
ദുബൈ: മിഡ്ല്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലയിലെ 81 ശതമാനം വനിത സംരംഭകരും അവരുടെ ബിസിനസില്‍ ആധുനീക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതായി സര്‍വേ. മാസ്റ്റര്‍കാര്‍ഡ് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേസമയം, പുരുഷന്‍ സംരംഭകരില്‍ 68 ശതമാനമാണ് ഡിജിറ്റല്‍ സംവിധാനം ഉപയോഗപ്പെടുത്തുന്നതെന്നും സര്‍വേയില്‍ പറയുന്നു.
71 ശതമാനം വനിത സംഭരംകരും സോഷ്യല്‍ മീഡിയയെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. 57 ശതമാനം പേര്‍ക്കും സ്വന്തമായി കമ്പനി വെബ്‌സൈറ്റുണ്ട്. ആഗോള തലത്തില്‍ സംരംഭകത്വ മേഖലയില്‍ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ നിരവധിയുണ്ടെങ്കിലും ബാങ്ക് ഫിനാന്‍സ് ഉപയോഗിക്കുന്നവര്‍ രണ്ട് മുതല്‍ പത്ത് ശതമാനം മാത്രമാണ്. ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റിലെ ലിംഗവിവേചനം ഒരു പരിധി വരെ ഇതിന് കാരണമാണ്.
സംരംഭക മേഖലയില്‍ സ്ത്രീ-പുരുഷ വിവേചനമില്ലാതെ ഒരുമിച്ച് നിന്നാല്‍ ആഗോള സാമ്പത്തിക മേഖലയില്‍ മൂന്ന് മുതല്‍ ആറ് ശതമാനം വരെ വളര്‍ച്ചയുണ്ടാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള എസ്.എം.ഇകളില്‍ ഭൂരിപക്ഷവും പണരഹിത ഇടപാടുകള്‍ തങ്ങളുടെ ബിസിനസിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേയില്‍ പറയുന്നു.
പണ ഇടപാടുകളുമായി താരതമ്യം ചെയ്യുേമ്പാള്‍ ഡിജിറ്റല്‍ പേമന്റുകളില്‍ വെല്ലുവിളികളില്ലെന്ന് 30 ശതമാനം വനിത സംരംഭകര്‍ വിശ്വസിക്കുന്നു. 62 ശതമാനം മൊബൈല്‍ പേമന്റ്, 57 ശതമാനം ഓണ്‍ലൈന്‍, 45 ശതമാനം കാര്‍ഡ് എന്നിങ്ങനെയാണ് ഡിജിറ്റല്‍ ഇടപാടുകള്‍. ജീവനക്കാരുമായി ശമ്പളം ഉള്‍പെടെയുള്ള ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ പേമെന്റാണ് കൂടുതല്‍ ഉചിതമെന്നും ഇവര്‍ വിശ്വസിക്കുന്നതായി സര്‍വേയില്‍ പറയുന്നു.