എംഡിഎച്ചിനെ ഏറ്റെടുക്കാന്‍ എച്ച്‌യുഎല്‍; വാസ്തവം ഇതാണ്

March 24, 2022 |
|
News

                  എംഡിഎച്ചിനെ ഏറ്റെടുക്കാന്‍ എച്ച്‌യുഎല്‍; വാസ്തവം ഇതാണ്

ന്യൂഡല്‍ഹി: പ്രമുഖ സുഗന്ധവ്യജഞന നിര്‍മാതാക്കളായ എംഡിഎച്ച് ലിമിറ്റഡ് തങ്ങളുടെ ബിസിനസ് ഹിന്ദുസ്ഥാന്‍ യുണീലിവറിന് വില്‍ക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചു. എംഡിഎച്ച് പ്രമോട്ടര്‍മാര്‍ എച്ച്‌യുഎല്ലിന് വില്‍ക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അത്തരം റിപ്പോര്‍ട്ടുകള്‍ തികച്ചും തെറ്റായതും കെട്ടിച്ചമച്ചതും അടിസ്ഥാനരഹിതവുമാണ് എന്ന് എംഡിഎച്ച് അതിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി. അത്തരം കിംവദന്തികള്‍ വിശ്വസിക്കരുതെന്നും ഉപഭോക്താക്കളോട് കമ്പനി അഭ്യര്‍ത്ഥിച്ചു.

എംഡിഎച്ച് പ്രൈവറ്റ് ലിമിറ്റഡ് ഒരു പാരമ്പര്യമാണ്, മഹാശയ് ചിമി ലാല്‍ ജിയും മഹാശയ് ധരംപാല്‍ ജിയും അവരുടെ ജീവിതകാലം മുഴുവന്‍ പരിപോഷിപ്പിച്ച ആ പാരമ്പര്യം പൂര്‍ണ്ണഹൃദയത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് എംഡിഎച്ച് ചെയര്‍മാന്‍ രാജീവ് ഗുലാത്തി സന്ദേശത്തില്‍ പറഞ്ഞു. അതേസമയം ജനപ്രിയ ഗാര്‍ഹിക ബ്രാന്‍ഡുകളുടെ നിര്‍മാതാവായ എച്ച്‌യുഎല്‍ ഔദ്യോഗികമായി ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ഊഹക്കച്ചവടത്തെക്കുറിച്ച് ഞങ്ങള്‍ അഭിപ്രായം പറയുന്നില്ലെന്നും എച്ച് യുഎല്‍ വക്താവ് പറഞ്ഞു.

എംഡിഎച്ചും എച്ച്‌യുഎല്ലും തമ്മിലുള്ള ഇടപാടിന്റെ മൂല്യം 10,000 മുതല്‍ 15,000 കോടി രൂപ വരെയാകാമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍  അവകാശപ്പെട്ടിരുന്നത്. അടുത്തിടെ ഐടിസി, ടാറ്റ കണ്‍സ്യൂമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയ നിരവധി മുന്‍നിര എഫ്എംസിജി കമ്പനികള്‍ ഉയര്‍ന്ന മാര്‍ജിന്‍ ബിസിനസ്സായി കണക്കാക്കപ്പെടുന്ന സുഗന്ധവ്യഞ്ജന വിഭാഗത്തിലെ അവരുടെ പങ്കാളിത്തം വര്‍ധിപ്പിച്ചിരുന്നു. 2020 ല്‍ കിഴക്കെ ഇന്ത്യയിലെ സുഗന്ധവ്യഞ്ജന വിപണിയിലെ പ്രമുഖരായ സണ്‍റൈസ് ഫുഡ്‌സിനെ 2,150 കോടി രൂപയ്ക്ക് ഐടിസി ഏറ്റെടുത്തിരുന്നു. അറുപതിലധികം ഉത്പന്ന ശേണിയുള്ള എംഡിഎച്ച് സുഗന്ധവ്യഞ്ജനങ്ങള്‍ പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

Related Articles

© 2025 Financial Views. All Rights Reserved