മെര്‍സിഡീസ് ബെന്‍സിന്റെ വില്‍പ്പനയില്‍ ഇടിവ്; ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇടിഞ്ഞത് 55 ശതമാനം

July 11, 2020 |
|
News

                  മെര്‍സിഡീസ് ബെന്‍സിന്റെ വില്‍പ്പനയില്‍ ഇടിവ്; ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ ഇടിഞ്ഞത് 55 ശതമാനം

ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ വില്‍പ്പനയില്‍ 55 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൊവിഡ് 19 അനുബന്ധ വെല്ലുവിളികള്‍ക്കിടയില്‍ ഇന്ത്യയില്‍ 2,948 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി നടത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കഴിഞ്ഞ വര്‍ഷത്തെ കാലയളവില്‍ 6,561 യൂണിറ്റുകളായിരുന്നു കമ്പനി വിറ്റഴിച്ചത്. പുനരുജ്ജീവിപ്പിച്ച എസ്യുവി പോര്‍ട്ട്ഫോളിയോ ക്രമാനുഗതമായി വീണ്ടെടുക്കുന്നതിന്റെ ആദ്യ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്. 2020 ജൂണിലെ വില്‍പ്പനയില്‍ നേട്ടമുണ്ടായതായി മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ അറിയിച്ചു. മൊത്തം വില്‍പ്പനയുടെ 57 ശതമാനം വരുമിതെന്നും കമ്പനി അറിയിച്ചു. 'മുന്‍ മാസങ്ങളിലുണ്ടായിരുന്ന മന്ദഗതിയില്‍ നിന്ന് മുന്നേറ്റത്തിലേക്ക് കമ്പനി എത്തിച്ചേര്‍ന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.

ഈ പ്രവണത ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,' പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട മെര്‍സിഡീസ് ബെന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷ്വെങ്ക് വ്യക്തമാക്കി. എന്നാല്‍, ചില പ്രധാന ബിഎസ് 4 വോളിയം മോഡലുകളുടെ കുറവും കൊവിഡ് 19 അനുബന്ധ നിയന്ത്രണങ്ങളും ആദ്യ പകുതിയിലെ വില്‍പ്പന വെല്ലുവിളിയിലേക്ക് നയിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വില്‍പ്പന ഫോക്കസ് സാധാരണ നിലയില്‍ തുടരുന്നുണ്ട്. MercFromHome ക്യാമ്പയിനിന് കീഴിലുള്ള കമ്പനിയുടെ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ ആരംഭിച്ചതിന് ശേഷം ശക്തമായ ഉപഭോക്തൃ ട്രാക്ഷന്‍ ലഭിക്കുന്നു. രണ്ടാം പാദത്തില്‍ 80,000 ത്തിലധികം ലീഡുകളുള്ള ഈ സംരംഭം, പ്രോത്സാഹനജനകമായി അടയാളമാണ്.

കാരണം, ആഡംബര കാറുകളുടെ ഡിജിറ്റല്‍ ഉപഭോഗത്തിലേക്കുള്ള ഉപഭോക്താക്കളുടെ മനസിന്റെ മാറ്റത്തെ ഈ പ്രവണത അടിവരയിടുന്നു. 'മഹാമാരി മൂലമുണ്ടായ വിപണി വെല്ലുവിളികള്‍ക്കിടയിലും ക്രമേണ വില്‍പ്പന വര്‍ധിപ്പിക്കുന്നത് ഞങ്ങള്‍ ജാഗ്രതയോടെയും ശുഭാപ്തിവിശ്വാസത്തോടെയും തുടരുന്നു, എന്നിരുന്നാലും വീണ്ടെടുക്കല്‍ മന്ദഗതിയിലായിരിക്കും. വിപണി സാഹചര്യങ്ങള്‍ വെല്ലുവിളിയായി തുടരുമെങ്കിലും ഉപഭോക്തൃ വികാരം മുന്നോട്ട് കൊണ്ട് പോകുമെന്ന് ഞങ്ങള്‍ നിലവില്‍ പ്രതീക്ഷിക്കുന്നു,' ഇപ്പോഴുള്ള കാഴ്ചപ്പാടിനെക്കുറിച്ച് ഷ്വെങ്ക് വ്യക്തമാക്കി. അടുത്ത രണ്ട് മാസത്തിനുള്ളില്‍ കമ്പനി തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ കൂട്ടുമെന്നും, അണ്‍ലോക്ക് 1.0 ഉപയോഗിച്ച് മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയും അതിന്റെ ഡീലര്‍ പങ്കാളികളുടെ നിലവിലെ മുന്‍ഗണന അവരുടെ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വിതരണക്കാരുടെയുമെല്ലാം സുരക്ഷയും ആരോഗ്യവും നിലനനിര്‍ത്തി മുന്നോട്ട് കൊണ്ട് പോകുമെന്നും അദ്ദേഹം പറയുന്നു.

Related Articles

© 2025 Financial Views. All Rights Reserved