മാർച്ച് 31 വരെ മെട്രോ ട്രെയിനുകളും ഇല്ല; ജനതാ കർഫ്യൂവിൽ എല്ലാ സർവീസുകളും നിർത്തുന്നു; കൊറോണ വൈറസിന്റെ വ്യാപനം തടയുന്ന നടപടിയുമായി കേന്ദ്രം

March 23, 2020 |
|
News

                  മാർച്ച് 31 വരെ മെട്രോ ട്രെയിനുകളും ഇല്ല; ജനതാ കർഫ്യൂവിൽ എല്ലാ സർവീസുകളും നിർത്തുന്നു; കൊറോണ വൈറസിന്റെ വ്യാപനം തടയുന്ന നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: കൊറോണ വൈറസ് പടർന്നുപിടിച്ച സാഹചര്യത്തിൽ ജനതാ കർഫ്യൂവിന്റെ ഭാ​ഗമായി രാജ്യത്തൊട്ടാകെയുള്ള എല്ലാ മെട്രോ ട്രെയിൻ സർവീസുകളും മാർച്ച് 31 വരെ നിർത്തിവയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. എല്ലാ മെട്രോ ട്രെയിൻ കോർപ്പറേഷനുകളുടെയും മാനേജിംഗ് ഡയറക്ടർമാർക്ക് അയച്ച സന്ദേശത്തിൽ കേന്ദ്ര ഭവന, നഗരകാര്യ സെക്രട്ടറി ദുർഗ ശങ്കർ മിശ്രയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ കൊറോണ വൈറസിന്റെ ആഗോള വ്യാപനം കണക്കിലെടുത്ത്, വ്യക്തിഗത സാമീപ്യത്തിലൂടെ ഇത് കൂടുതൽ വ്യാപിച്ചതിനാൽ 2020 മാർച്ച് 31 വരെ രാജ്യത്തുടനീളമുള്ള എല്ലാ മെട്രോ റെയിൽ സർവീസുകളും അടച്ചുപൂട്ടാൻ തീരുമാനിച്ചു എന്ന് മിശ്ര ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, സാമൂഹ്യ അകലം പാലിക്കുന്നതിലൂടെ, ആളുകൾക്ക് തങ്ങളെയും അവരുടെ പ്രിയപ്പെട്ടവരെയും സംരക്ഷിക്കാനും കോവിഡ്-19 നെതിരായ പോരാട്ടത്തിൽ വിജയിക്കാനും കഴിയും എന്നും വ്യക്തമാക്കി. ഞായറാഴ്ച മാത്രം മൂന്ന് കൊറോണ വൈറസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ബീഹാറിൽ കൊറോണയുടെ അപകടം ഒന്നിൽ നിന്നും ഏഴായി. ഇതോടെ രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം 341 ആയി ഉയർന്നു.

Related Articles

© 2025 Financial Views. All Rights Reserved