
എംജി മോട്ടോഴ്‌സിന്റെ ഹെക്ടര്‍ എസ്.യു.വി വിപണിയില്‍ മികച്ച നേട്ടവുമായി മുന്നേറുന്നു. കഴിഞ്ഞ മാസം 3536 യൂണിറ്റ് ഹെക്ടര്‍ വിറ്റഴിച്ചതായി എംജി വ്യക്തമാക്കി. ഇന്ത്യയിലെത്തിയ ശേഷം ഹെക്ടറിന്റെ ഏറ്റവും വലിയ മാസവില്‍പനയാണിത്. ഇതിനോടകം നാല്‍പതിനായിരത്തിലേറെ ബുക്കിങ്ങും ഹെക്ടറിന് ലഭിച്ചു. ആദ്യ 10,000 യൂണിറ്റ് പ്രൊഡക്ഷന്‍ മാര്‍ക്ക് അടുത്തിടെയാണ് എംജി പിന്നിട്ടിരുന്നത്. വിപണിയിലെത്തിയ ഉടന്‍ ക്രമാതീതമായി ബുക്കിങ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ബുക്കിങ്ങ് കുറച്ച് കാലത്തേക്ക് നിര്‍ത്തി വെച്ചിരുന്നു. അതിന് ശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് ഇത്തരത്തില്‍ റെക്കോര്‍ഡ് മുന്നേറ്റം ഉണ്ടാകുന്നത്. തിനുശേഷം മാത്രം പതിനായിരത്തിലേറെ ബുക്കിങ് ഹെക്ടറിനെത്തേടിയെത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ ഉയര്‍ന്ന സാഹചര്യത്തില്‍ഹലോല്‍ പ്ലാന്റില്‍ രണ്ടാം ഷിഫ്റ്റില്‍ ജോലി ആരംഭിക്കുകയും മാസംതോറുമുള്ള നിര്‍മ്മാണം 3000 യൂണിറ്റാക്കിയും എംജി ഉയര്‍ത്തിയിരുന്നു.
12.48 ലക്ഷം രൂപ മുതല്‍ 17.28 ലക്ഷം വരെയാണ് ഇന്ത്യയില്‍ ഹെക്ടറിന്റെ എക്‌സ്‌ഷോറൂം വില. നാല് എന്‍ജിന്‍ - ഗീയര്‍ബോക്സ് സാധ്യതകളോടെയാണു ഹെക്ടര്‍ വില്‍പ്പനയ്ക്കുള്ളത്. 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ടായി മാനുവല്‍, ഡി സി ടി ഓട്ടമാറ്റിക് ട്രാന്‍സ്മിഷനുകള്‍ ലഭ്യമാണ്. മൈല്‍ഡ് ഹൈബ്രിഡ് അസിസ്റ്റ് സഹിതമുള്ള 1.5 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനു കൂട്ട് മാനുവല്‍ ഗീയര്‍ബോക്സ് മാത്രമാണ്. രണ്ടു ലീറ്റര്‍ ടര്‍ബോ ഡീസല്‍ ഗീയര്‍ബോക്സും മാനുവല്‍ ട്രാന്‍സ്മിഷനോടെ മാത്രമാണു വില്‍പ്പനയ്ക്കുള്ളത്.
അതിനിടെ 'ഹെക്ടറി'ല്‍ ആപ്പ്ള്‍ കാര്‍ പ്ലേയടക്കമുള്ള പുതിയ സൗകര്യങ്ങളും എം ജി മോട്ടോര്‍ കഴിഞ്ഞ ദിവസം മുതല്‍ ലഭ്യമാക്കി. 'ഓവര്‍ ദ് എയര്‍'(ഒ ടി എ) സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെയാണു കമ്പനി 'ഹെക്ടറി'ലെ സാങ്കേതികവിഭാഗത്തില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയത്. ഇതോടെ 'സ്മാര്‍ട്', 'ഷാര്‍പ്' വകഭേദങ്ങളിലെ ടച്സ്‌ക്രീന്‍ ഡിസ്പ്ലേയില്‍ പുതിയസോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാനുള്ള അറിയിപ്പുകള്‍ പ്രത്യക്ഷപ്പെടും. സ്മാര്‍ട് ഫോണിലെന്ന പോലെ ഈ സൗജന്യ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് നേരിട്ടു ഡൗണ്‍ലോഡ് ചെയ്യാനാവുമെന്നും എം ജി മോട്ടോര്‍ ഇന്ത്യ വ്യക്തമാക്കി.