
ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എം.ജി. മോട്ടോറിന്റെ ഇന്ത്യയിലെ ആദ്യ മോഡലായ എസ്.യു.വി എന്ന ഹെക്ടര്‍ സെഗ്മെന്റിന്റെ ഉല്‍പാദനം ആരംഭിച്ചു. ഗുജറാത്തിലെ ഹലോള്‍ പ്ലാന്റിലാണ് 2,200 കോടി രൂപ മുതല്‍മുടക്കി എസ് യുവി നിര്‍മ്മിക്കുന്നത്. മെയ് 15 ന് ഹെക്ടര്‍ എസ്.യു.വിയുടെ ആഗോള രംഗപ്രവേശം നടത്തും. ജൂണ്‍ മാസത്തില്‍ പ്രീ ഓര്‍ഡറുകള്‍ ആരംഭിക്കും. തുടര്‍ന്ന് ജൂണ്‍ മാസത്തോടെ ഹെക്ടര്‍ വിപണിയിലെത്തിക്കും.
ലോകത്തെ ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള മാനുഫാക്ചറിങ് മാനദണ്ഡങ്ങള്‍ അംഗീകരിക്കുക എന്നതാണ് ഹെക്ടര്‍. എസ്‌യുവികളുടെ പുതിയ ബെഞ്ച്മാര്‍ക്ക് ആകാന്‍ കമ്പനി തയ്യാറെടുക്കുന്നു, എംജി മോട്ടോര്‍ ഇന്ത്യയുടെ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറഞ്ഞു. 50 നഗരങ്ങളിലായി 65 ഷോറൂമുകളുടെ ശൃംഖലയ്ക്ക് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എസ്.യു.വി കയറ്റുമതി ആരംഭിക്കും.
മേയ് 15 നാണ് ഹെക്ടര്‍ എസ്.യു.വി ആഗോളതലത്തില്‍ അരങ്ങേറുക. വൈവിധ്യമാര്‍ന്ന റോഡിലും, കാലാവസ്ഥാ വ്യതിയാനങ്ങളിലുമായി ഒരു ദശലക്ഷം കിലോമീറ്റര്‍ പരീക്ഷണം നടത്തിയ ശേഷമാണ് വാഹനം വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിച്ചത്. 75 ശതമാനം ഇന്ത്യന്‍ ഉള്ളടക്കത്തോടെയാണ് ഹെക്ടര്‍ എസ്യുവി നിര്‍മ്മിക്കുന്നത്. അതു കൊണ്ടു തന്നെ എസ് യുവിയുടെ വില പിടിച്ചു നിര്‍ത്താന്‍ എംജി മോട്ടോര്‍ ഇന്ത്യയ്ക്ക് കഴിയും. ടാറ്റാ ഹാരിയര്‍, ജീപ്പ് കോംപസ്, ഹ്യുണ്ടായ് ടു സോണ്‍,തുടങ്ങിയ മോഡലുകളാണ് ഹെക്ടര്‍ എസ് യുവിയുടെ എതിരാളികള്‍. നിലവില്‍ പ്രതിവര്‍ഷം 80,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ളതാണ് എംജി മോട്ടോര്‍ ഇന്ത്യയുടെ ഹാലോള്‍ പ്ലാന്‍്.