
ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ എസ് ഐ സിയുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനമായ എം ജി മോട്ടോര്‍ ഇന്ത്യ 500 കോടി രൂപ കൂടി നിക്ഷേപിക്കാനൊരുങ്ങുന്നു. വാഹനങ്ങളുടെ നിര്‍മ്മാണം വര്‍ധിപ്പിക്കുന്നതിന് ഗുജറാത്തിലെ ഹലോളിലെ പ്ലാന്റില്‍ ഒരു ഷിഫ്റ്റ് കൂടി അധികരിപ്പിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇടത്തരം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ് യു വി) പുറത്തറിക്കുന്നതിനും ഉല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി 2021 അവസാനത്തോടെ ആയിരത്തോളം തൊഴിലാളികളെ നേരിട്ടും അല്ലാതെയും പ്ലാന്റില്‍ നിയമിക്കാനും കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്. നിലവില്‍ 2500 തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഈ വര്‍ഷത്തിന്റെ അവസാനത്തോടെ പുതിയ വാഹനം അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. ഹ്യുണ്ടായിയുടെ ക്രെറ്റയോടും കിയയോടും കിടപിടിക്കുന്ന തരത്തിലുള്ള വാഹനമായിരിക്കും എം.ജി മോട്ടോര്‍ പുറത്തിറക്കാനുദ്ദേശിക്കുന്നതെന്നാണ് വിവരം. നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യാനുമുള്ള ഒരുക്കത്തിലാണ് കമ്പനി. അതിനായി ഈ വര്‍ഷം കയറ്റുമതി ആരംഭിക്കുമെന്നും രാജീവ് ചാബ പറഞ്ഞു.