
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സ്വദേശി വത്കരണം അടക്കമുള്ള നിയമങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തൊഴില്‍ നിര്‍ത്തി സ്വന്തം ദേശത്തേക്ക് പോകുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകന്നതായാണ് റിപ്പോര്‍ട്ടില്‍ കാണുന്നത്. അഞ്ച് വര്‍ഷം കൊണ്ട് 62 ശതമാനം ആളുകളുടെ തൊഴിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ നിയമങ്ങള്‍ മൂലം നഷ്ടപ്പെട്ടത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തൊഴില്‍ നഷ്ടപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം 21 ശതമാനമാണ്. ഏകദേശം 2.95 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് 11 മാസത്തിനിടയില്‍ തൊഴില്‍ നഷ്ടപ്പെട്ടത്. ഏറ്റവുമധികം ജോലി നഷ്ടപ്പട്ടത് യുഎഇയില്‍ നിന്നാണ്. 1.03 ലക്ഷം പേരുടെ തൊഴിലാണ് യുഎഇയില്‍ നിന്ന് നഷ്ടമായത്. ഏകദേശം 30 ശതമാനം വരുമിത് കണക്കുകള്‍ പരിശോധിച്ചാല്‍. സൗദി അറേബ്യയില്‍ 65,000 പേര്‍ക്കും കുവൈത്തില്‍ 52000 പേര്‍ക്കുമാണ് തൊഴില്‍ നഷ്ടമായത്.
സൗദി അറേബ്യന്‍ ഭരണകൂടം നടപ്പിലാക്കിയ നിതാഖത്ത് ഭൂരിഭക്ഷം ഇന്ത്യക്കാരുടെ തൊഴില്‍ നഷ്ടപ്പെടുന്നതിന് കാരണമായിട്ടുണ്ട്. വിദേശിവത്ക്കരണം ഒഴിവാക്കി സൗദി സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നിയമം നടപ്പിലാക്കിയതും ഇന്ത്യയില്‍ നന്നുള്ള കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പൈടുന്നതിന് കാരണമായെന്നാണ് വിലയിരുത്തുന്നത്.