
2023 ല്‍ വിറ്റഴിക്കപ്പെടുന്ന പകുതിയിലധികം സ്മാര്‍ട് ഫോണുകള്‍ 5ജി ടെക്‌നോളജിയെ ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ റിസേര്‍ച്ച് കേന്ദ്രമായ ഗാര്‍ടനറിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 5ജി സാങ്കേതി വിദ്യ വികസിപ്പിച്ചെടുക്കുന്നതിന്റെ ഫലമായി വിവിധ സ്മാര്‍ട് ഫോണുകളില്‍ 5ജി ടെക്ിനോളജി ലഭിക്കുന്ന സൗകര്യം ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം 2020 ല്‍ ആകെ വില്‍പ്പന നടത്തുന്ന ഫോണ്‍ വില്‍പ്പനയില്‍ ആറ് ശതമാനം മാത്രമാണ് 5ജി ടെക്‌നോളജി ഉണ്ടാവുക. അതേസമയം 5ജി ടെക്‌നോളജി അതിവേഗത്തില്‍ വികസിക്കുമെന്നും ഇന്റര്‍നെറ്റ് ഉപയോഗവും ടെക്‌നോളജിയും കൂടുതല്‍ വികസിമെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു.
ആദ്യഘട്ടത്തില്‍ 5ജി ടെക്‌നോളജി കൂടുതല്‍ വികസിക്കുകയും സേവനത്തിന് കൂടുതല്‍ വിലയുണ്ടാവുകയും ചെയ്യുമെന്നും പഠന റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുമന്നു. എന്നാല്‍ മികച്ച സേവനം വിപുലപ്പെടുന്നതോടെ 5ജി മൊബൈല്‍ ഫോണിന്റെ വില്‍പ്പന 51 ശതമാനമായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 5ജി നെറ്റ് വര്‍ക്കിന്റെ ഉപയോഗം നിലവില്‍ ഉപയോഗിക്കുന്ന 4ജി ടെക്‌നോളജിയേക്കാളും നാലിരട്ടിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 5ജി ടെക്‌നോളജി വികസിക്കുന്ന കാര്യത്തില്‍ നാലിരട്ടി വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടിലൂടെ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
അതേസമയം 5ജി ടെക്‌നോളജി വികസിപ്പിക്കാനായി എമിറേറ്റ്‌സ് ഇന്റഗ്രേറ്റഡ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനി (ഡിയു) ആകെ 5ജി ടെക്‌നോളജയുടെ വികസനത്തിന് ചിലവാക്കിയിട്ടുള്ളത് 1.5 ബില്യണ്‍ ദിര്‍ഹമാണെന്നാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. യുഎഇയിലെ 5ജി ടെക്‌നോളജി മേഖലയില്‍ വന്‍ നിക്ഷേപമെത്തിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. 5ജി ടെക്‌നോളജി വികസിപ്പിക്കാന്‍ യുഎഇയിലെ ടെലികോം കമ്പനികള്‍ കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഈ വര്‍ഷം അവസാനത്തോടെ 580 ടവറുകള്‍ സ്ഥാപിക്കാനാണ് ഡിയു ലക്ഷ്യമിടുന്നത്. 5ജി ടെക്‌നോളജി വികസനത്തോടെ യുഎഇയിലെ വിവിധ കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടാക്കുക.