
2020 ഒരു വെല്ലുവിളി നിറഞ്ഞ വര്‍ഷമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സംരംഭകര്‍ക്ക്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മാസങ്ങളോളം നിര്‍ത്തിവച്ചു. ഇതിനിടയിലും, ഐഎസ്എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് ചില വ്യവസായങ്ങളുടെ വിപണി മൂല്യം ഇരട്ടി വേഗത്തില്‍ വളര്‍ന്നു. ഈ വര്‍ഷത്തെ മൊത്തം സമ്പത്ത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20% വര്‍ദ്ധിച്ചു. ശരാശരി സമ്പത്ത് 9% വര്‍ദ്ധിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
കോടീശ്വരനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി തുടര്‍ച്ചയായ ഒമ്പതാം വര്‍ഷവും ഹുറന്‍ ഇന്ത്യ സമ്പന്ന പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. മാര്‍ച്ചിലെ ലോക്ക്ഡൗണ്‍ മുതല്‍ ഓരോ ഒരു മണിക്കൂറിലും 90 കോടി രൂപയാണ് അദ്ദേഹം സമ്പാദിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അംബാനിയുടെ സ്വത്ത് ഈ വര്‍ഷം ആദ്യം 28 ശതമാനം കുറഞ്ഞ് 3,50,000 കോടി രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയില്‍ നിന്നുള്ള ഫണ്ട് ശേഖരണത്തിന്റെയും തന്ത്രപരമായ നിക്ഷേപത്തിന്റെയും പിന്തുണയോടെ അംബാനി നഷ്ടം നികത്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം 10 ലക്ഷം കോടി കടന്ന് ഈ വര്‍ഷം അംബാനിയുടെ സമ്പത്തില്‍ 73% വര്‍ദ്ധനവ് രേഖപ്പെടുത്തി. 1,43,700 കോടി രൂപയുടെ ആസ്തിയുള്ള അംബാനിയ്ക്ക് ശേഷം ഹിന്ദുജ സഹോദരന്മാരാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. എച്ച്‌സിഎല്ലിന്റെ സ്ഥാപകനായ ശിവ് നാടാര്‍ 1,41,700 കോടി രൂപയുടെ സമ്പത്തുമായി മൂന്നാം സ്ഥാനത്തുണ്ട്. എച്ച്സിഎല്ലിന്റെ ഓഹരി വിലയില്‍ 37% വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
1,40,200 കോടി രൂപയുടെ സമ്പാദ്യവുമായി ഗൗതം അദാനി ഹൂറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020ലെ നാലാം സ്ഥാനത്തെത്തി. ഗൗതം അദാനിയുടെ സമ്പത്ത് ഈ വര്‍ഷം 48% വര്‍ദ്ധിച്ചു. 1,14,400 കോടി രൂപയുടെ ആസ്തിയുമായി അസിം പ്രേംജി അഞ്ചാം സ്ഥാനത്തെത്തി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ സൈറസ് എസ് പൂനവല്ലയാണ് ആറാം സ്ഥാനക്കാരന്‍. അദ്ദേഹത്തിന്റെ ആസ്തി 94,300 കോടി രൂപയാണ്. കൊവിഡ്-19 വാക്‌സിന്‍ നിര്‍മ്മിക്കാനും വിതരണം ചെയ്യാനും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (ടകക) ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായും ഒന്നിലധികം സ്ഥാപനങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്.
87,200 കോടി ഡോളര്‍ ആസ്തിയോടെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ സ്ഥാപകനായ രാധാകിഷന്‍ ദമാനി ഐഐഎഫ്എല്‍ വെല്‍ത്ത് ഹുറന്‍ ഇന്ത്യ റിച്ച് ലിസ്റ്റില്‍ ആദ്യ പത്തില്‍ ഇടം നേടി. 2017 ലെ ഐപിഒ മുതല്‍, അവന്യൂ സൂപ്പര്‍മാര്‍ട്ട്‌സിന്റെ ഓഹരി വില 250 ശതമാനത്തിലധികം വര്‍ദ്ധിച്ചു, പട്ടികയില്‍ അദ്ദേഹത്തിന്റെ റാങ്ക് 23 സ്ഥാനങ്ങള്‍ വര്‍ദ്ധിച്ചു.
ഐഐഎഫ്എല്‍ വെല്‍ത്ത് ഹൂറന്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2020 ല്‍ ഉദയ് കൊട്ടക് എട്ടാം സ്ഥാനത്താണ്. 87,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ദിലീപ് ഷാങ്വി ഒമ്പതാം സ്ഥാനം നേടി. അദ്ദേഹത്തിന്റെ മൊത്തം സ്വത്ത് 84,000 കോടി രൂപയാണ്. പട്ടികയിലെ പത്താം സ്ഥാനം പല്ലോഞ്ചി സഹോദരന്മാരായ സൈറസും ഷാപൂര്‍ പല്ലോഞ്ചിയും പങ്കിട്ടു. പട്ടികയിലെ ശരാശരി സ്വത്ത് 7,300 കോടി രൂപയും ശരാശരി പ്രായം 63 ഉം ആണ്.