അമിത് ഷായെ വാനോളം പുകഴ്ത്തി മുകേഷ് അംബാനി; ഉരുക്ക് മനുഷ്യനെന്ന് വിശേഷണം

August 30, 2019 |
|
News

                  അമിത് ഷായെ വാനോളം പുകഴ്ത്തി മുകേഷ് അംബാനി; ഉരുക്ക് മനുഷ്യനെന്ന് വിശേഷണം

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വ്യവസായ പ്രമുഖനായ മുകേഷ് അംബാനി കേന്ദ്ര ആഭ്യമന്ത്രിയായ അമിത് ഷായെ വാനോളം പുകഴ്ത്തിയിരിക്കുകയാണ്. അമിത്ഷാ ഇന്ത്യയുടെ യഥാര്‍ത്ഥ ഉരുക്ക മനുഷ്യനാണെന്നാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ അമിത് ഷാ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ യഥാര്‍ത്ഥ ഉരുക്ക് മനുഷ്യനായി ഇപ്പോഴും വിശേഷിപ്പിക്കുന്നത് സര്‍ദ്ദാര്‍ വല്ലാഭായ് പട്ടേലിനെയാണ്. ഇതിനിടയിലാണ് മുകേഷ് അംബാനി സര്‍ദ്ദാര്‍ വല്ലാഭായ് പട്ടേലിനെ തള്ളിക്കൊണ്ട് അമിത് ഷായെ ഉരുക്ക് മനുഷ്യനായി പ്രഖ്യാപിച്ചിട്ടുള്ളത്. 

ആര്‍എസ്എസ് താത്വികാചാര്യനായ ദീന്‍ ദയാല്‍ ഉപാധ്യയുടെ പേരില്‍ നിര്‍മ്മിച്ച ദീ ന്‍ദയാല്‍ ഉപാധ്യ പെട്രോളിയം കൊണ്‍വെക്കേഷനിലാണ് അമിത് ഷായെ അംബാനി പുകഴ്ത്തിപ്പാടിയത്. അതേസമയം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 2014 വരെ മന്ദഗതിയിലായിരുന്നുവെന്നും, 2014 ന് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിവേഗത്തിലാണെന്നും അമിത് ഷാ വ്യക്തമാക്കി. അതേസമയം കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മുകേഷ് അംബാനിയുടെ കമ്പനികളെല്ലാം റെക്കോര്‍ഡ് വളര്‍ച്ചയിലാണുള്ളത്. റിലയന്‍സ് ജിയോ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ അതിവേഗ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Related Articles

© 2025 Financial Views. All Rights Reserved