
ഹ്യുണ്ടായിയുടെ സ്വന്തം ബ്രന്‍ഡ് കൂടിയായ ജെനസിസ് ബ്രാന്‍ഡ് പുതിയ G80 സെഡാന്‍ വിപണിയില്‍ അവതരിപ്പിക്കും. ഉടന്‍ തന്നെ വിപണിയിലെക്കേത്തുമെന്നാണ് വിവരം. GV80 എസ്യുവിയില്‍ നിന്നും കടമെടുത്ത സ്‌റ്റൈലിംഗ് ഘടകങ്ങള്‍ പുതിയ ജെനസിസ് G80 ആഢംബരവും കരുത്തും ആകര്‍ഷണീയതയും ഒത്തിണങ്ങിയ വാഹനമാക്കുന്നു.
ഏറ്റവും പുതിയ GV80 എസ്യുവിയെ ഈ വര്‍ഷം ആദ്യമാണ് ജെനസിസ് അവതരിപ്പിക്കുന്നത്. GV80 എസ്യുവിക്ക് സമാനമാണ് G80-യുടെ ക്യാബിന്‍. പുതിയ ഡ്യുവല്‍-സ്പോക്ക് സ്റ്റിയറിംഗിന് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്ബോര്‍ഡിന് മുകളില്‍ ഇരിക്കുന്ന 14.5 ഇഞ്ച് വലിയ ഇന്‍ഫോടെയിന്‍മെന്റ് ഡിസ്പ്ലേയും അകത്തളത്തെ പ്രീമിയം വിളിച്ചോതുന്നു.
സെന്റര്‍ കണ്‍സോളിലെ റോട്ടറി സെലക്ടര്‍ വഴിയാണ് ഗിയര്‍ ഷിഫ്റ്റിംഗ്. കൂടാതെ ക്യാബിന്‍ മുഴുവന്‍ ലെതര്‍, വുഡ് ബ്രൈറ്റ് വര്‍ക്ക് എന്നിവയുടെ മിശ്രിതത്തില്‍ ഫിനിഷ് ആക്കിയിട്ടുണ്ട്. ഡ്രൈവറുടെ ഡ്രൈവിംഗ് ശൈലി, ആക്റ്റീവ് ബ്ലൈന്‍ഡ്-സ്‌പോട്ട് മോണിറ്ററിംഗ്, ഓട്ടോണമസ് ബ്രേക്കിംഗ്, റിമോട്ട് പാര്‍ക്കിംഗ് എന്നിവ പൊരുത്തപ്പെടാന്‍ കഴിയുന്ന സജീവ ക്രൂയിസ് നിയന്ത്രണം ഉള്‍പ്പെടെ ധാരാളം സാങ്കേതികതകളോടെയാണ് ജെനസിസ് പുതിയ ഏ80 സെഡാന്‍ കമ്പനി ഇറക്കുന്നത്.
രണ്ട് പെട്രോള്‍ എഞ്ചിനുകളും ഒരൊറ്റ ഡീസല്‍ യൂണിറ്റുമാണ് പുതിയ G80യില്‍ കരുത്ത് പകരുന്നത്. പെട്രോള്‍ ശ്രേണിയില്‍ 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ യൂണിറ്റ്, 3.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 യൂണിറ്റും ഉള്‍പ്പെടുന്നു. പിന്‍വീല്‍ ഡ്രൈവോ ഫോര്‍ വീല്‍ ഡ്രൈവോ ആയിരിക്കും വാഹനത്തില്‍ ഉള്‍പ്പെടുക.
ജെനസിസ് ആഢംബര ബ്രാന്‍ഡിനെ ഉടന്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ഹ്യുണ്ടായി തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിപണിയില്‍ ഈ ബോഡി ശൈലി എത്രത്തോളം ജനപ്രിയമാകുമെന്ന് കണക്കിലെടുത്ത് എസ്യുവിയും അവതരിപ്പിക്കുന്നതിനെ കുറിച്ച് കമ്പനി ആലോചിക്കും.