
ദുബായ്: സ്റ്റാര്‍ടപിനെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് യുഎഇ ഭരണകൂടം ഇപ്പോള്‍ കൈകൊള്ളുന്നത്. ഇതിന്റെ ഭാഗമായി സ്റ്റാര്‍ടപ് കമ്പനികള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുക എന്നതാണ് യുഎഇ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നത്. 100 അറബ് സ്റ്റാര്‍ടപുകള്‍ക്ക് വിസയില്‍ കൂടുതല്‍ ആനുകൂല്യം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റാര്‍ടപ് കമ്പനികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കും.
സ്റ്റാര്‍ടപ് മേഖലയിലൂടെ കൂടുതല്‍ നിക്ഷേപമെത്തികാക്കാന്‍ യഎഇ ഭരണകൂടത്തിന് കഴിഞ്ഞിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും മികച്ച സ്റ്റാര്‍പുകളെല്ലാം യുഎഇയിലാണുള്ളത്. പശ്ചിമേശ്യയിലും, ആഫ്രിക്കയിലും വച്ച് നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ടപപുകള്‍ക്കാണ് അഞ്ചുവര്‍ഷത്തേക്ക് യുഎഇ ഭരണകൂടം വിസ അനുവദിച്ചിട്ടുള്ളത്. സ്റ്റാര്‍ടപ് സംരഭംകരെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല യുഎഇ ഭരണകൂടം ചെയ്യുന്നത്. സ്റ്റാര്‍ടപിലൂടെ കതൂടുതല്‍ നിക്ഷേപം എത്തിക്കുകയെന്നതാണ് യുഎഇ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം.