
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വരാനിരിക്കുന്നത യുനികോണ്‍ ഐപിഓ വസന്തകാലം.15 പ്രമുഖ ടെക്‌നോളജി കമ്പനികളാണ് വിപണി ലിസ്റ്റിങ്ങിന് തയ്യാറെടുക്കുന്നത്. ബൈജൂസ്,സൊമാറ്റോ,സ്വിഗ്വി ഉള്‍പ്പെടെ വിപണി പിടിച്ചടക്കിയ കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പന,വിപണിയിലും നിക്ഷേപക ആവേശത്തിലും കുതിപ്പുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പരമാവധി പതിനഞ്ച് കമ്പനികള്‍ വരും വര്,ം ഇന്ത്യയില്‍ ലിസ്റ്റ് ചെയ്‌തേക്കുമെന്ന് പ്രമുഖ നിക്ഷേപകനും സെബിയുടെ സാമ്പത്തിക സാങ്കേതിക വിദ്യയും പ്രാഥമികവിപണിയും സംബന്ധിച്ച സമിതികളുടെ ചെയര്‍മാനുമായ മോഹന്‍ദാസ് പൈ വ്യക്തമാക്കി.
മുന്നൂറ് മില്യണ്‍ ഡോളര്‍ മുതല്‍ പത്ത് ബില്യണ്‍ ഡോളര്‍ വരെ മൂല്യമുള്ള കമ്പനികളാണ് ലിസ്റ്റിങ്ങിന് തയ്യാറെടുക്കുന്നതെന്ന് അദേഹം വ്യക്തമാക്കി.ബ്ലുംബര്‍ഗിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 13 ബില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. മറ്റ് ആസ്തികളില്‍ വിശ്വാസം കുറഞ്ഞ നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് തിരിയുന്നതായാണ് മനസിലായത്. ഇവര്‍ മ്യൂച്ചല്‍ഫണ്ടുകളില്‍ ധൈര്യപൂര്‍വ്വം നിക്ഷേപിക്കാനുള്ള താല്‍പ്പര്യം പ്രകടിപ്പിച്ചു. വിപണിയില്‍ പണലഭ്യതയും നിക്ഷേപതാല്‍പ്പര്യുവുമുള്ള സാഹചര്യത്തില്‍ ലിസ്റ്റിങ്ങിന് തയ്യാറെടുക്കുന്ന കമ്പനികള്‍ക്ക് ആശങ്ക വേണ്ടെന്ന് മോഹന്‍ദാസ് പൈ പറയുന്നു.