ഫോക്‌സ് വാഗണിനെതിരെ കടിഞ്ഞാണിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍; 24 മണിക്കൂറിനുള്ളില്‍ 100 കോടി പിഴ അടച്ചു തീര്‍ക്കണം

January 17, 2019 |
|
News

                  ഫോക്‌സ് വാഗണിനെതിരെ കടിഞ്ഞാണിട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍; 24 മണിക്കൂറിനുള്ളില്‍ 100 കോടി പിഴ അടച്ചു തീര്‍ക്കണം

ന്യൂഡല്‍ഹി: ജര്‍മന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫോക്‌സ് വാഗണിനെതിരെ കടിഞ്ഞാണിട്ട്  ദേശീയ ഹരിത ട്രിബ്യൂണല്‍. 24 മണിക്കൂറിനുള്ളില്‍ 100 കോടി രൂപ കമ്പനി പിഴയടക്കണമെന്നാണ് ഉത്തരവ്. വാഹനങ്ങളിലെ മലിനീകരണ പരിശോധ നടത്തിയതില്‍ കൃത്രിമം കാട്ടിയതിന്റെ പേരിലാണ് ദേശീയ ഹരിത ട്രിബ്യൂണല്‍ ഇത്തരമൊരു നടപടിയെടുത്തത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് പിഴ അടച്ച് തീര്‍ത്തില്ലെങ്കില്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഉത്തരവുണ്ട്. 

2018 നവംബറിലാണ് കേന്ദ്ര മലിനീകരണ ബോര്‍ഡ് പിഴയടക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരക്കാത്തതിനാലാണ് കമ്പനിക്കെതിരെ  ദേശീയ ഹരിത ട്രിബ്യൂണല്‍ കടിഞ്ഞാണിട്ട് പുതിയ ഉത്തരവിറക്കിയത്. തലസ്ഥാന നഗരി കേന്ദ്രമാക്കി നടത്തിയ പഠനത്തിലാണ് ഫേക്‌സ് വാഗണ്‍ കൃത്രിമം കാട്ടിയെന്ന് ബോധ്യപ്പെട്ടത്. ഏകദേശം 171.34 കോടി  രൂപയുടെ നഷ്ടം ഇത് മൂലം ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ കൃത്രിമം കാട്ടി 3.23 ലക്ഷം കാറുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റഴിച്ചത്.

 

Related Articles

© 2025 Financial Views. All Rights Reserved