
മുംബൈ: യോകോഹാമ ആസ്ഥാനമായ നിസാൻ മോട്ടോർ കമ്പനി ലിമിറ്റഡ് സീനിയർ വൈസ് പ്രസിഡന്റായും ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നീ വിപണികളുടെ പുതിയ ചെയർമാനായും ഗ്വില്ലൂം കാർട്ടിയറെ നിയമിച്ചു. ഗ്ലോബൽ ഡാറ്റ്സൺ ബിസിനസ് യൂണിറ്റിന്റെ തലവനായി കൂടി നിയമിതനായ കാർട്ടിയറുടെ രണ്ട് ചുമതലകളും ഉടനടി പ്രാബല്യത്തിൽ വരുത്തുമെന്ന് കമ്പനി ഏപ്രിൽ 1 ന് അറിയിച്ചു. ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ വിപണികളുടെ ചെയർമാനായും മൂന്ന് വർഷം ഡാറ്റ്സൺ ബ്രാൻഡിന്റെ ആഗോള തലവനായും പ്രവർത്തിച്ചതിന് ശേഷം നിസാനിലെ ഒരു കോർപ്പറേറ്റ് റോളിലേക്ക് മാറുന്ന പേമാൻ കാർഗറിന് പകരമായിയാണ് കാർട്ടിയർ വരുന്നത്.
ഈ പദവിയിൽ അദ്ദേഹം റീജിയണൽ മാനേജ്‌മെന്റ് കമ്മിറ്റിയെ നയിക്കുകയും നിസ്സാൻ ബ്രാൻഡിന്റെ എല്ലാ പ്രവർത്തന മേധാവികളുമായും ചേർന്ന് ബിസിനസ്സ് തന്ത്രത്തിനും പ്രകടനത്തിനും ഉത്തരവാദിത്തമുള്ളയാളായിരിക്കുകയും ചെയും. ഒപ്പം ആഗോളതലത്തിൽ ഡാറ്റ്സന്റെ തലവനായി പ്രവർത്തിക്കുകയും ചെയ്യുമെന്ന് നിസാൻ ഔദ്യോഗിക കുറിപ്പിൽ പറഞ്ഞു.
51 കാരനായ കാർട്ടിയർ അതിന്റെ സഖ്യ പങ്കാളിയായ മിത്സുബിഷി മോട്ടോഴ്‌സ് കോർപ്പറേഷനിൽ നിന്ന് നിസ്സാനിലേക്ക് മടങ്ങുകയാണ്. അവിടെ എക്സിക്യൂട്ടീവ് ഓഫീസർ, സീനിയർ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ മൂന്ന് വർഷം സേവനമനുഷ്ഠിച്ചു. ടോക്കിയോയിലാണ് അവസാനമായി പ്രവർത്തിച്ചത്. നിസ്സാനിൽ നിരവധി ഉയർന്ന പദവികൾ വഹിച്ചിട്ടുള്ള കാർട്ടിയർ 1995 ലാണ് ഇൻഫിനിറ്റി, ഡാറ്റ്സൺ ബ്രാൻഡുകളുടെ ഉടമസ്ഥതയിൽ ആദ്യമായി ചേർന്നത്.
ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നീ മേഖലകളുടെ ദീർഘകാല വളർച്ചയും വിപണി വിഹിതവും കണക്കിലെടുക്കുമ്പോൾ നിസ്സാന് പ്രാധാന്യമർഹിക്കുന്നു. നിസ്സാനിൽ 25 വർഷത്തിലേറെയായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉയർന്ന അനുഭവ സമ്പത്ത് കാർട്ടിയർ നൽകുന്നു. ഞങ്ങളുടെ സഖ്യ പങ്കാളിയായ മിത്സുബിഷി, വികസിച്ചുകൊണ്ടിരിക്കുന്ന ഉപഭോക്തൃ അടിത്തറയുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ട് ഞങ്ങളുടെ ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് എന്നും കാർട്ടിയറുടെ പുതിയ നിയമനത്തെക്കുറിച്ച് നിസ്സാന്റെ ആഗോള ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി ഗുപ്ത പറഞ്ഞു.
ഉൽപ്പാദനം, സേവനം, വ്യാവസായം എന്നിവയിലെല്ലാം ഞങ്ങൾക്ക് ശക്തമായ സ്ഥാനമുണ്ട്. കൂടാതെ ഞങ്ങളുടെ നിസാൻ ഇന്റലിജന്റ് മൊബിലിറ്റി (എൻഐഎം) പ്ലാറ്റ്ഫോം ഈ മേഖലയിലുടനീളം വികസിപ്പിക്കാനുള്ള അവസരവുമുണ്ട് എന്ന് കാർട്ടിയർ പറഞ്ഞു.