
ദുബായ്: എന്‍എംസി ഹെല്‍ത്ത് സിഇഒയെ പിരിച്ചുവിട്ടു. സാമ്പത്തിക പൊരുത്തക്കേടുകളെത്തുടര്‍ന്നാണ് നടപടി. മഡ്ഡി വാട്ടേഴ്‌സ് ആരോപണങ്ങളെത്തുടര്‍ന്ന് എന്‍എംസി ഹെല്‍ത്ത് പ്രതിസന്ധി നേരിട്ടുവരുകയായിരുന്നു. അതിനിടയില്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റുകളില്‍ വെളിപ്പെട്ട സാമ്പത്തിക ക്രമക്കേടുകളെ അടിസ്ഥാനമാക്കിയാണ് ഈ പുറത്താക്കല്‍. സിഇഒ പ്രശാന്ത് മംഗാട്ടിനു പകരം നിലവിലെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മൈക്കല്‍ ഡേവിസ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി ബുധനാഴ്ച വൈകിട്ട് പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പ്രശാന്ത് ഷെനോയിക്ക് അസുഖ അവധി നീട്ടി നല്‍കി.
യുണൈറ്റഡ് അറബ് എമിറേറ്റിലെ ഏറ്റവും വലിയ മെഡിക്കല്‍ നെറ്റ്വര്‍ക്കിന്റെ ഓപ്പറേറ്ററായ എന്‍എംസി സാമ്പത്തിക പൊരുത്തക്കേടുകള്‍ അവലോകനം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സ്വതന്ത്ര അവലോകനത്തിന് തടസ്സമുണ്ടായെന്ന വിശ്വാസം'' കാരണം ട്രഷറി ടീമിലെ ഒരു അംഗത്തെ സസ്പെന്‍ഡ് ചെയ്തതായും മറ്റുള്ളവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും ബുധനാഴ്ച വ്യക്തമാക്കി.
2019 അവസാനത്തോടെ ഏകദേശം 335 മില്യണ്‍ ഡോളറിന്റെ അഭാവം ഇപ്പോഴുള്ളതായി സ്ഥിരീകരിക്കുന്നുണ്ടെന്ന് എന്‍എംസി പറഞ്ഞു. എന്നാല്‍ ഈ ക്രമീകരണങ്ങള്‍ ബോര്‍ഡ് വെളിപ്പെടുത്തുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപകരുടെ ആശങ്കയും, തന്റെ ഓഹരി തെറ്റായി ചിത്രീകരിക്കുകയും ചെയ്തതിന്റെ ഫലമായി സ്ഥാപകനായ ബവഗുത്തു രഘുറാം ഷെട്ടി ഈ മാസം ബോര്‍ഡില്‍ നിന്ന് രാജിവെച്ചിരുന്നു.
ഡിസംബറില്‍ മഡ്ഡി വാട്ടേഴ്‌സില്‍ നിന്നുള്ള കടുത്ത റിപ്പോര്‍ട്ടിന് ശേഷം കമ്പനിയുടെ ഓഹരി മൂന്നില്‍ രണ്ട് ഭാഗത്തോളം കുറഞ്ഞിരുന്നു. കമ്പനി ബാലന്‍സ് ഷീറ്റില്‍ കൃത്രിമം കാണിച്ചതായും വാങ്ങിയ ആസ്തികളുടെ വില വര്‍ധിപ്പിച്ചതായും ആരോപണം നിലവിലുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്ന് എന്‍എംസി അറിയിച്ചു. സ്വതന്ത്ര അവലോകനം നടത്താന്‍ കമ്പനി മുന്‍ എഫ്ബിഐ ഡയറക്ടര്‍ ലൂയിസ് ഫ്രീയെ നിയമിച്ചു.