
കൊച്ചി: മരുന്നുകള്‍ക്ക് മെഡിക്കല്‍ സ്‌റ്റോറുകള്‍ തോന്നിയപോലെ വില ഈടാക്കുന്നുണ്ടോ എന്നറിയാന്‍ മൊബൈല്‍ ആപ്പ്. pharma sahi daam എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ട മരുന്നുകളുടെ വിലനിലവാരം കൃത്യമായി അറിയാന്‍ സാധിക്കും. കേന്ദ്രസര്‍ക്കാരാണ് ഈ സംവിധാനം ഇറക്കിയിരിക്കുന്നത്.നാഷനല്‍ ഇന്‍ഫോമാറ്റിക് സെന്ററാണ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. . മെഡിക്കല്‍ സ്റ്റോറിലെ ബില്ലിലെ മരുന്നിന്റെ പേര് ആപ്ലിക്കേഷനില്‍ ടൈപ്പ് ചെയ്ത് നല്‍കിയാല്‍ കൃത്യമായ വില അറിയാനാകും.
പല മരുന്നുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഉപഭോക്താക്കള്‍ അറിയാറില്ല. അതും ഈ ആപ്ലിക്കേഷന്‍ വഴി ഇനി അറിയാന് സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വില നിയന്ത്രണം ഏര്‍പ്പെടുത്തിയ മരുന്നുകളെ കുറിച്ചും വിവരം ലഭിക്കും. അതിനാല്‍ തന്നെ മരുന്നുകടകളുടെ കൊള്ള ഇനി നടക്കില്ലെന്ന് കരുതാം.സാധാരണജനങ്ങളിലേക്ക് ഈ ആപ്പിനെ കുറിച്ച് പ്രചരിപ്പിക്കുവാനായി നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. ആപ്ലിക്കേഷനെകുറിച്ച് മെഡിക്കല്‍ സ്‌റ്റോറുകളിലും ആശുപത്രികളിലും ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്.് പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പ് ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.